കട്ട ക ലിപ്പിൽ അപ്പു 😱😱സാന്ത്വനത്തിൽ സഹോദരൻമാർ ശത്രുക്കളാകുമോ?? സംഭവബഹുലമായ എപ്പിസോഡുകൾ

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഒരു സാധാരണകുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും തന്മയത്തത്തോടെ അവതരിപ്പിക്കുകയാണ് സാന്ത്വനം. സാന്ത്വനം വീട്ടിൽ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമാവുകയാണ്.

വീട് പണയം വെക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പുതിയ പ്രശ്നങ്ങളുടെ തുടക്കം വീട് ബാലൻറെ പേരിൽ എഴുതാൻ ഒരു ചർച്ച നടക്കുന്നത്തോടെയാണ്. വീട് പണയം വെക്കാതിരിക്കാനുള്ള സാമ്പത്തികസഹായം തമ്പി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത് സ്നേഹപൂർവം നിരസിക്കുകയായിരുന്നു ബാലനും സഹോദരങ്ങളും. ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച് എത്തിച്ചിരിക്കുകയാണ് തമ്പി. സാന്ത്വനം വീട്ടുകാർ തമ്പിയെ അധിക്ഷേപിച്ചു എന്ന തരത്തിലാണ് ഇപ്പോൾ അപ്പുവും മനസ്സിലാക്കിയിരിക്കുന്നത്.

എപ്പോഴത്തെയും പോലെ തന്നെ ഡാഡിയും മമ്മിയും പറയുന്നത് കേട്ട് അപ്പു സാന്ത്വനം വീട്ടുകാർക്ക് നേരെ പാഞ്ഞടുക്കുകയാണ്. ഒന്നും മനസ്സിലാകാതെ ശിവനും സംഘവും. ഇതിനിടയിലാണ് സാവിത്രി അമ്മായി സാന്ത്വനത്തിലേക്ക് വരുന്നത്. സാന്ത്വനം വീട്ടുകാർക്ക് സാവിത്രിയോടുള്ള സ്നേഹവും കരുതലും കാണുമ്പോൾ അപ്പുവിന് വീണ്ടും ദേഷ്യം വരുന്നുണ്ട്. അഞ്ജലിയുടെ വീട്ടുകാരോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും ഒന്നും തന്നെ തന്റെ വീട്ടുകാരുടെ അടുത്ത് ഇവർ കാണിക്കുന്നില്ലല്ലോ എന്നാണ് അപ്പുവിന്റെ മനസ് പറയുന്നത്.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ സീരിയൽ. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. ചിപ്പിക്ക് പുറമേ രാജീവ്‌ പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ, ഗിരിജ, അപ്സര, ദിവ്യ, ബിജേഷ്, സിന്ധു വർമ, പ്രമോദ് മണി, രോഹിത് തുടങ്ങിയവരും ഈ സീരിയലിൽ അഭിനയിക്കുന്നു.