അഞ്ജുവിന് ഇനി ക ലിപ്പോട് ക ലിപ്പ്😮അഞ്ജുവും ശിവനും തമ്മിലുള്ള പോ രിന് തുടക്കമായി;സാന്ത്വനത്തിൽ ഇനി ട്വിസ്റ്റുകൾ

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്ക് ഉള്ളത്. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള കട്ട ഫൈറ്റ് ആണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. അതെ, അഞ്ജലി ഒരു വിധത്തിലും ശിവേട്ടനോട് അടുക്കുന്നില്ല.

ഇതോടെ ശിവേട്ടന് വലിയൊരു പണി തന്നെ കിട്ടിയിരിക്കുകയാണ്. വലിയൊരു പോരിന് തന്നെയാണ് അഞ്ജു തയ്യാറെടുക്കുന്നത്. കലിപ്പന്റെ കാന്താരി എന്നാണ് മുൻപ് ശിവാഞ്‌ജലിമാരെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. എന്നാലിപ്പോൾ കാര്യങ്ങൾ നേരെ തിരിഞ്ഞിരിക്കുകയാണ്. കലിപ്പ് ഇപ്പോൾ അഞ്ജുവിനാണുള്ളത്. അങ്ങനെ വേണം പറയാൻ…. ഇതിനിടയിൽ ശിവേട്ടൻ പറയുന്നുണ്ട് ഇനിയിപ്പോൾ ഞാൻ വേറൊരു പെണ്ണ് കെട്ടാനൊന്നും പോകുന്നില്ല എന്ന്….ഇത്‌ കേൾക്കുമ്പോൾ അഞ്ജുവിന് നല്ല ദേഷ്യം വരുന്നുണ്ട്…അല്ലെങ്കിലും ഈ മോന്തയ്ക്ക് ഇനി വേറെ ഏത് പെണ്ണിനെ കിട്ടാനാണ് എന്നാണ് അഞ്ജുവിന്റെ മറുചോദ്യം…. ഞാൻ തന്നെ പെട്ടുപോയതല്ലേ എന്നാണ് അഞ്ജു പറയുന്നത്….സാന്ത്വനം വീട്ടിൽ ബാലേട്ടനും ബാലൻറെ അനിയന്മാരുമാണുള്ളത്. ബാലന് മൂന്ന് അനുജൻമാരാണ്.

ഹരിയും ശിവനും പിന്നെ കണ്ണനും. ശിവന്റെ ഭാര്യയാണ് അഞ്ജു, ഹരിയുടേത് അപ്പുവും. അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റുകൾ ചെയ്യുകയായിരുന്നു ബാലനും ഭാര്യ ദേവിയും. അനിയന്മാർക്ക് അമ്മയുടെ സ്ഥാനത്ത് തന്നെയാണ് ദേവി. നടി ചിപ്പിയാണ് ദേവി എന്ന കഥാപാത്രമായി പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്.

ശിവനും അഞ്ജലിയുമായി സജിനും ഗോപികയും തകർത്തഭിനയിക്കുമ്പോൾ ഹരിയായി ഗിരീഷും അപ്പുവായി രക്ഷാ രാജ് എന്ന നടിയും എത്തുന്നു. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര. പാണ്ടിയൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്.