
അഞ്ജുവിനെ കുറിച്ചുള്ള രഹസ്യങ്ങൾ അറിഞ്ഞ് ഞെട്ടലോടെ തമ്പിയും രാജേശ്വരിയും..!! ഇൻറർവ്യൂന് പോയ ഹരിക്കു മുന്നിൽ അപ്പു അടിപതറിത് എന്തിന്..?! രാജേശ്വരിയും തമ്പിയും കണക്ക് ചോദിക്കാൻ സാന്ത്വനത്തിലേക്ക്..!!|santhwanam april 4 promo malayalam
santhwanam april 4 promo malayalam:കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാസന്ദർഭങ്ങൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയാണ്. പുതിയ ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന അഞ്ജലിയെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുകയാണ് തമ്പിയും രാജേശ്വരിയും.
അഞ്ജലിക്കെതിരെ ഗൂഢമായ പദ്ധതികളാണ് രാജേശ്വരി ഒരുക്കിക്കൊണ്ടിരിക്കുന്നത്. രാജേശ്വരിക്ക് കട്ട സപ്പോർട്ട് ആയി തമ്പിയുമുണ്ട് കൂടെ. അഞ്ജലിക്ക് എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നത് ശിവനാണ്. അതുകൊണ്ടുതന്നെ ഇവരെ രണ്ടുപേരെയും ഒരുമിച്ച് കുതന്ത്രത്തിൽ പെടുത്തണം എന്നാണ് രാജേശ്വരിയുടെ അജണ്ട. എന്നാൽ ഹരിയെ എല്ലാത്തിൽ നിന്നും മാറ്റി നിർത്തണമെന്നും അപ്പുവിനൊപ്പം ഹരിയെ അമരാവതിയിലേക്ക് തിരിച്ചെത്തിക്കണമെന്നുമാണ് തമ്പിയുടെ അഭ്യർത്ഥന.
ഹരിയെ തിരിച്ചെത്തിക്കാനുള്ള പ്ലാനും തന്റെ കയ്യിലുണ്ടെന്നാണ് രാജേശ്വരി പറഞ്ഞുവയ്ക്കുന്നത്. അതേസമയം ഇത്രയും നാളും കൃഷ്ണ സ്റ്റോറിൽ മാത്രം ജോലി ചെയ്തിട്ടുള്ള ഹരി ഇപ്പോഴിതാ ഒരു ജോലി ഇൻറർവ്യൂവിന് വേണ്ടി എത്തിയിരിക്കുന്നു. ഇൻറർവ്യൂ ബോർഡിന് മുമ്പിൽ ആത്മവിശ്വാസത്തോടെയാണ് ഹരി ഇരിക്കുന്നത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം നൽകുകയും പുതിയ പൊസിഷനിലേക്ക് എത്തുമ്പോൾ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഉറപ്പിച്ച് പറയുകയാണ് ഹരി. എന്താണെങ്കിലും ഹരിക്ക് ഈ ജോലി കിട്ടുമോ എന്നതാണ് പ്രേക്ഷകർക്ക് ഇനി അറിയാനുള്ളത്. അതേസമയം അഞ്ജലിയുടെ ശ്രമങ്ങൾക്കെതിരെ തമ്പിയും രാജേശ്വരിയും വലിയ യുദ്ധം ഒരുക്കിവെക്കുന്നു.
ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ കഥാസന്ദർഭങ്ങൾക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. വാനമ്പാടി എന്ന ഹിറ്റ് പരമ്പരക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിച്ചത് സാന്ത്വനത്തിന് വേണ്ടിയാണ്. തുടക്കം മുതൽ തന്നെ കുടുംബപ്രേക്ഷകരുടെ മനം കവർന്നുകൊണ്ടാണ് സാന്ത്വനത്തിന്റെ കഥാഗതി മുന്നോട്ടുപോകുന്നത്. ഒരുപിടി മികച്ച അഭിനേതാക്കളാണ് സാന്ത്വനം പരമ്പരയിൽ അണിനിരക്കുന്നത്.santhwanam april 4 promo malayalam