
ഇനി അഞ്ജുവിന്റെ ഊഴം..!! തെമ്മാടിത്തരം ഒപ്പിച്ച് നല്ലപിള്ള ചമഞ്ഞു നടക്കുന്ന അപ്പുവിനെ നിലംപരിശാക്കി അഞ്ജലി…!! അഞ്ജുവിന്റെ വാക്കുകൾ മുന്നിൽ നാണംകെട്ട് അപ്പു..!! അപ്പുവിനെ വെല്ലുവിളിച്ച് അഞ്ജുവിന്റെ മാസ്സ് എൻട്രി..!!|santhwanam april 18 promo malayalam
santhwanam april 18 promoഅങ്ങനെ ഹരി പുതിയ ജോലിക്ക് വേണ്ടി ഇറങ്ങുകയാണ്. അപ്പുവിന്റെ കുറേ നാളത്തെ ആഗ്രഹവും ശ്രമവും സാധ്യമാക്കി ഹരിക്ക് നല്ലൊരു ജോലി ലഭിച്ചു. വിദ്യാഭ്യാസം നല്ല രീതിയിൽ ഉണ്ടായിട്ടും ഹരി ഇതുവരെയും ഒരു മികച്ച ജോലിക്ക് വേണ്ടി ശ്രമിച്ചിരുന്നില്ല. കൃഷ്ണ സ്റ്റോറിലെ കണക്കും നോക്കി മുന്നോട്ടുപോവുകയായിരുന്നു ഹരി. ഹരി അത് നന്നായി ആസ്വദിച്ചിരുന്നു. എന്നാൽ അപ്പുവിന്റെ നിർബന്ധം കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു ജോലിക്ക് പോവാൻ ഹരി തുനിയുന്നത്.
പുതിയ ജോലിക്ക് കേറിയാൽ കൃഷ്ണ സ്റ്റോറിലേക്ക് പിന്നെ കാലെടുത്തുവെക്കാൻ പോലും സമയം കിട്ടുമോ എന്ന കാര്യത്തിൽ ഹരിക്ക് സംശയമുണ്ട്. അതുകൊണ്ടാണ് ബാലേട്ടന്റെ കൂടെ എല്ലാത്തിലും കൂടെ ഉണ്ടാകണമെന്ന് ശിവനോട് ഹരി പ്രത്യേകം ഉപദേശിക്കുന്നത്. അഞ്ജലിയുടെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുകയാണ്. പുതിയ ബിസിനസ് സംരംഭം പച്ച പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഞ്ജു. ശിവനാണ് അഞ്ജുവിന് എല്ലാ പിന്തുണയും നൽകി കൂടെയുള്ളത്. തമ്പിയുടെ കുതന്ത്രങ്ങളെ പോലും അതിജീവിച്ചാണ് അഞ്ജുവിന്റെ മുന്നോട്ടുപോക്ക്.
റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് സാന്ത്വനം. ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ കഥാസന്ദർഭങ്ങൾക്ക് കാത്തിരിക്കുകയാണ് പ്രിയ പ്രേക്ഷകർ. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം തുടക്കം മുതൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. വാനമ്പാടി എന്ന ഹിറ്റ് പരമ്പരക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിച്ചത് സാന്ത്വനത്തിന് വേണ്ടി ആയിരുന്നു.
തുടക്കം മുതൽ തന്നെ കുടുംബപ്രേക്ഷകരുടെ മനം കവർന്നുകൊണ്ടാണ് സാന്ത്വനത്തിന്റെ ഓരോ മുഹൂർത്തങ്ങളും മുന്നോട്ടുപോകുന്നത്. ഒരുപിടി മികച്ച അഭിനേതാക്കളാണ് ഈ പരമ്പരയിൽ അണിനിരക്കുന്നത്. തമിഴ് പരമ്പര പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പ് കൂടിയാണ് സാന്ത്വനം. തമിഴ് പതിപ്പ് പറയുന്ന കഥയുമായി നിലവിൽ വലിയ വ്യത്യാസങ്ങളുണ്ട് സാന്ത്വനത്തിന്. തമിഴിൽ നടി സുചിതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.santhwanam april 18 promo