മാങ്ങാകഷ്ണം കൊതിയോടെ എടുത്ത് അഞ്ജു.. ശിവേട്ടൻ പണി പറ്റിച്ചോ എന്നും ആരാധകർ.?!! | Santhwanam Anjali and Appu’s Funny Video

Santhwanam Anjali and Appu’s Funny Video : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിലെ അഭിനേതാക്കളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. പരമ്പരയുടെ ഏറ്റവും പുതിയ എപ്പി സോഡുകളിൽ സാന്ത്വനം വീട്ടിലെ ഇളയ മരുമക്കളായ അപർണയും അഞ്‌ജലിയും തമ്മിൽ അടിച്ചുപിരിയുന്നതാണ് കാണിച്ചത്. സ്നേഹത്തിൽ തീർത്ത സൗഹൃദവുമായി മുന്നോട്ടുപോയിരുന്ന ഇവരെ പിരിച്ചത് ലച്ചു അപ്പച്ചിയാണ്.

അഞ്ജുവും അപ്പുവും തമ്മിലുള്ള ഒരു കടുത്ത യുദ്ധത്തിനാണ് ഈ ആഴ്ച്ച തുടക്ക മായിരിക്കുന്നത്. അഞ്ജലിയായി ഗോപിക അനിലും അപർണയായി രക്ഷാ രാജുമെത്തു മ്പോൾ ലച്ചു അപ്പച്ചിയാകുന്നത് നടി സരിത ബാലകൃഷ്ണനാണ്. ഇപ്പോഴിതാ സാന്ത്വന ത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വളരെ രസകരമായ ഒരു ഫണ്ണി വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അപ്പുവിനെയും അഞ്ജലിയെയും ലച്ചു അപ്പച്ചി ജയിലിൽ അടച്ചിട്ടിരിക്കുകയാണ്.

ജയിലിൽ കിടക്കവേ ഭക്ഷണം ആവശ്യപ്പെടുന്ന സാന്ത്വനം മരുമക്കളെയും അവർക്ക് കഴിക്കാൻ മാങ്ങാ കഷ്ണങ്ങൾ ഒരുക്കുന്ന ലച്ചു അപ്പച്ചിയേയും വീഡിയോയിൽ കാണാം. ഗർഭിണിയായ അപ്പു മാങ്ങ ഇത്ര ആസ്വദിച്ച് കഴിക്കുന്നതിന്റെ ഔചിത്യം ഞങ്ങൾക്ക് മനസിലാക്കാം, പക്ഷേ അഞ്ജു എന്തിനാ മാങ്ങക്ക് ഇത്ര ധൃതി വെക്കുന്നതെന്ന് കൗതുക ത്തോടെ ചോദിക്കുകയാണ് പ്രേക്ഷകർ. ശിവേട്ടൻ ഇനി ഞങ്ങളറിയാതെ പണിയൊപ്പിച്ചോ എന്നും സാന്ത്വനം ആരാധകർ ഒരു ചിരിയോടെ ചോദിക്കുന്നുണ്ട്.

എന്തായാലും സോഷ്യൽ മീഡിയയിൽ തരംഗമായ ജയിൽ വീഡിയോക്ക് പിന്നിലെ വില്ലത്തിയും ലച്ചു അപ്പച്ചയെന്നറിഞ്ഞതോടെ സാന്ത്വനം ആരാധകർ ലച്ചു എന്ന എച്ചി അപ്പച്ചിയെ എത്രയും പെട്ടെന്ന് നാടുകടത്തണമെന്ന അവരുടെ സ്ഥിരം ആവശ്യത്തിൽ മുറുകെപ്പിടിച്ചി രിക്കുകയാണ്. ഇനിയും ലച്ചു അപ്പച്ചിയെ അവിടെ തുടരാൻ അനുവദിച്ചാൽ ഉടൻ തന്നെ ഹരിയും ശിവനും തമ്മിൽ ഇടയുമോ എന്ന സംശയവും പ്രേക്ഷകർക്കുണ്ട്. അങ്ങനെയൊരു രംഗം വേണ്ടേ വേണ്ട എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്.