സാന്ത്വനത്തിൽ ഇനി പ്രണയമഴ😮ശിവനും പാർവതിയും പോലെ ശിവാഞ്‌ജലിമാർ🥰സാന്ത്വനം വീട് ഇനിയൊരു സ്വർഗ്ഗം തന്നെ

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പര സാന്ത്വനം വീണ്ടും ആരാധകരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പഴയ ട്രാക്കിലേക്ക് തിരിച്ചെത്തുന്നു ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തരുന്ന പോലെയാണ് ഇനിയുള്ള ശിവാഞ്ജലി സീനുകൾ. അതെ, ശിവാഞ്ജലി പ്രണയത്തിൻറെ പുതുഭാവങ്ങൾ ഒരു പ്രണയമഴയായി പെയ്തിറങ്ങാൻ പോവുകയാണ് ഇനി. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കണ്ട് പ്രേക്ഷകർ മൊത്തത്തിലൊന്ന് ഞെട്ടിത്തരിച്ചിരിക്കുകയാണ്.

ഇത്രത്തോളം റൊമാൻറിക് ആണോ നമ്മുടെ ശിവേട്ടൻ എന്നുതന്നെയാണ് ആരാധകരുടെ ചോദ്യം. എന്താണെങ്കിലും കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ല എന്ന് പറയും പോലെ അടുത്തയാഴ്ച മൊത്തം ശിവനും അഞ്ജലിയും തമ്മിലുള്ള ക്യൂട്ട് റൊമാൻസ് തന്നെയാണ് കാണാൻ കഴിയുക. ഇങ്ങനെയൊരു ശിവൻ ഭർത്താവായിട്ട് വരും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ലല്ലോ ഈശ്വരാ എന്നാണ് അഞ്ജു പറയുന്നത്.

അതിന് തിരിച്ച് മറുപടിയുമുണ്ട് ശിവന്. പാർവതിയെപ്പോലെ നീ എന്നെ വിടാതെ പിടിച്ചിരിക്കുകയല്ലേ എന്നാണ് ശിവേട്ടൻ പറയുന്നത്. ശിവാഞ്ജലി പ്രണയം മാത്രമല്ല ഇനിയുള്ള എപ്പിസോഡുകളിൽ ഹരി-അപർണ പ്രണയം കൂടി പൂത്തു തളിർക്കുകയാണ്. കൊച്ചുകൊച്ചു പിണക്കങ്ങൾ ഇവർക്കിടയിൽ ഉണ്ടെങ്കിലും ഒടുവിൽ ഇണങ്ങിച്ചേരുകയാണ് ഹരിയും അപ്പുവും. എന്താണെങ്കിലും സാന്ത്വനത്തിൽ ഇനിയുള്ള ദിവസങ്ങൾ പ്രണയത്തിൻറെ പൂമഴ തന്നെയാണ്.

തറവാട്ട് വീട്ടിൽ നിന്നും ബാലനും കുടുംബവും തിരിച്ചെത്തുമ്പോൾ അവരെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുകയാണ് സാവിത്രി. ജയന്തിയുടെ തനിസ്വരൂപം തിരിച്ചറിഞ്ഞ സാവിത്രിക്ക് ഇനി ശിവൻ മരുമകനല്ല, മകൻ തന്നെയാണ്. എല്ലാവരോടും സ്നേഹം മാത്രമുള്ള ഒരാളായി സാവിത്രിയും മാറിക്കഴിഞ്ഞു. സാന്ത്വനം വീട്ടിൽ ഇനി പഴയ കളിയും ചിരിയുമെല്ലാം തിരിച്ചുവരികയാണ്. സാന്ത്വനം വീണ്ടും പഴയ സാന്ത്വനമാകുന്നു. പുതിയ കഥാമുഹൂർത്തങ്ങളുമായി സാന്ത്വനം പരമ്പര വീണ്ടും പ്രേക്ഷകരുടെ മനം കവരുമ്പോൾ ശിവാഞ്‌ജലി പ്രണയം കൂടുതൽ ശക്തമാവുകയാണ്.