അവസരത്തിന്റെ പേരിൽ അച്ഛനെ പ റ്റിച്ചയാൾ😮മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ പരിഹാസങ്ങൾ; കണ്ണനാകാൻ വന്നത് കുറെ ചുള്ളന്മാർ; അച്ചുവിന്റെ കഥ കേട്ടോ

കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയവരാണ് സാന്ത്വനം താരങ്ങൾ. വളരെ കുറച്ച് കാലം കൊണ്ട് തന്നെ പരമ്പര ഏറെ ആരാധകരെ നേടിയെടുക്കുകയായിരുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളത അടിവരയിട്ടുപറയുന്ന പറയുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കണ്ണൻ. സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയ അംഗമായ കണ്ണൻ അൽപ്പം കുസൃതിയും കുറുമ്പുമൊക്കെയുള്ള അനിയൻ കുട്ടനാണ്.

നടൻ അച്ചു സുഗന്താണ് കണ്ണനായി അഭിനയിക്കുന്നത്. നടനാവുക എന്നത് ഏറെ ആഗ്രഹിക്കുകയും സ്ഥിരം സ്വപ്നം കാണുകയും ചെയ്തിരുന്നയാളാണ് അച്ചു. സാന്ത്വനം ക്രൂ മുന്നേ ഒന്നിച്ച വാനമ്പാടി എന്ന സീരിയലിൽ സംവിധായകൻ ആദിത്യന്റെ സഹായിയായിരുന്നു അച്ചു. വാനമ്പാടിയിൽ വളരെ ചെറിയൊരു കഥാപാത്രത്തെയും അച്ചു അവതരിപ്പിച്ചിരുന്നു. വാനമ്പാടിയിലെ പാപ്പിക്കുഞ്ഞ് എന്ന കഥാപാത്രം വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രമേ ഉണ്ടായിരുന്നുവള്ളൂ എന്നും അത് കഴിഞ്ഞപ്പോൾ ചെറിയ നിരാശ ഉണ്ടായിരുന്നെന്നും അച്ചു ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. മെലിഞ്ഞ ശരീരമായത് കൊണ്ട് പലരും തന്നെ പരിഹസിച്ചിരുന്നെന്നും അങ്ങനെ പിന്നീട് നടനാകാനുള്ള ആഗ്രഹം ഇടക്ക് വെച്ചുപേക്ഷിച്ച് സംവിധാനസഹായിയാവുകയായിരുന്നെന്നും അച്ചു പറയുന്നു.

ഒരുപാട് അലഞ്ഞുതിരിഞ്ഞു നടന്ന ശേഷം ലഭിച്ച വേഷമാണ് സാന്ത്വനത്തിലെ കണ്ണൻ. സീരിയലിന്റെ ഓഡിഷൻ സമയത്ത് കണ്ണനാകാൻ വന്നവരെല്ലാം ചുള്ളന്മാരായ പയ്യന്മാർ ആയിരുന്നു. അത് കണ്ടപ്പോൾ കണ്ണനാകാൻ തനിക്ക് ഭാഗ്യം ലഭിക്കുമെന്ന് തോന്നിയില്ല. സീരിയലിലെ കാസ്റ്റിംഗ് പക്കയാണെന്ന് പ്രേക്ഷകർ പറയുമ്പോൾ സന്തോഷമുണ്ട്. സീരിയൽ തുടങ്ങിയ സമയത്ത് ചിപ്പിച്ചേച്ചിയോട് താൻ പറഞ്ഞത് ജിമ്മിൽ പോയി ശരീരം കുറച്ച് നന്നാക്കാം എന്നായിരുന്നു. നിന്റെ ഈ ശരീരപ്രകൃതി കൊണ്ടാണ് കണ്ണൻ എന്ന കഥാപാത്രം നിനക്ക് കിട്ടിയത് എന്നാണ് അന്ന്ചിപ്പിച്ചേച്ചി മറുപടി പറഞ്ഞത്.

സാന്ത്വനം കുടുംബം തനിക്ക് സ്വന്തം കുടുംബം പോലെ തന്നെയെന്നാണ് അച്ചു പറയുന്നത്. മിമിക്രിയിൽ അഭിരുചിയുണ്ടായിരുന്ന അച്ചു കുട്ടിക്കാലത്ത് ഇളയദളപതി വിജയുടെ ശബ്ദമാണ് സ്ഥിരം അനുകരിച്ചിരുന്നത്‌. പണ്ട് അഭിനയത്തിനുള്ള അവസരം വാഗ്‌ദാനം ചെയ്ത് ഒരാൾ അച്ഛനെ പറ്റിച്ചു. അത് കുടുംബത്തെ ശരിക്കും തളർത്തിയിരുന്നു. അന്ന് അച്ഛൻ ഒരു തീരുമാനമെടുത്തിരുന്നു, ഇനി എന്തായാലും മകൻ നടനാകണം എന്നത്. ഇപ്പോൾ സാന്ത്വനത്തിലെ ഇളയ അനുജൻ കണ്ണനായി സാന്ത്വനത്തിൽ അടിച്ചുപൊളിക്കുകയാണ് അച്ചു. സീരിയലിന്റെ വരും എപ്പിസോഡുകളിലാണ് കണ്ണൻ എന്ന കഥാപാത്രം കൂടുതൽ നിർണ്ണായകമായ വഴിത്തിരിവുകൾക്ക് പാത്രമാകുന്നത്.