
നിർണായക മാച്ചിൽ നനഞ്ഞ പടക്കമായി സഞ്ജു 😳😳കലിപ്പായി ആരാധകർ
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ. നിർണായകമായ മത്സരത്തിൽ കേവലം 2 റൺസ് മാത്രമാണ് സഞ്ജു സാംസൺ നേടിയത്. മത്സരത്തിൽ രാഹുൽ ചാഹറിന്റെ പന്തലായിരുന്നു സഞ്ജു സാംസൺ പുറത്തായത്. മത്സരത്തിൽ നാലാമനായി ആണ് സഞ്ജു ക്രീസിലെത്തിയത്. എന്നാൽ കേവലം മൂന്നു പന്തുകൾ മാത്രമേ സഞ്ജുവിന് നേരിടാൻ സാധിച്ചുള്ളൂ. ശേഷം പതിനൊന്നാമത്തെ ഓവറിൽ സഞ്ജു ഋഷി ധവാന് ക്യാച്ച് നൽകി പുറത്താവുകയാണ് ഉണ്ടായത്.
മത്സരത്തിന്റെ പത്താം ഓവറിൽ ദേവാദത് പടിക്കലിന്റെ വിക്കറ്റ് നഷ്ടമായ ശേഷമയിരുന്നു സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ ബോളിൽ ഒരു സിംഗിൾ നേടാൻ സഞ്ജുവിന് സാധിച്ചു. എന്നാൽ അത്ര മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സഞ്ജുവിന് മത്സരത്തിൽ സാധിച്ചില്ല. പതിനൊന്നാം ഓവറിൽ രാഹുൽ ചാഹറിന്റെ പന്തിൽ സഞ്ജു പുറത്താവുകയായിരുന്നു. പാഡിൽ വന്ന പന്ത് സഞ്ജു സിക്സർ പറത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സഞ്ജുവിന് കൃത്യമായ ടൈമിംഗ് ലഭിച്ചില്ല.
Sanju Samson departs for just two runs in a do-or-die game for RR.
📸: Jio Cinema pic.twitter.com/TkRMn3GNpo
— CricTracker (@Cricketracker) May 19, 2023
ഈ സാഹചര്യത്തിൽ ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന ഋഷി ധവാന് ക്യാച്ച് നൽകിയാണ് സഞ്ജു സാംസൺ മടങ്ങിയത്. മത്സരത്തിൽ മൂന്നു പന്തുകൾ നേരിട്ട സഞ്ജു വെറും രണ്ട് റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന് മികച്ച തുടക്കം തന്നെയാണ് ട്രെൻഡ് ബോൾട്ട് നൽകിയത്. പഞ്ചാബിന്റെ ഓപ്പണർ പ്രഭസിമാനെ(2) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ബോൾട്ടിന് സാധിച്ചു. പിന്നാലെ ശിഖർ ധവാനും(17) കൂടാരം കയറിയതോടെ പഞ്ചാബ് തകരുകയായിരുന്നു. ഒരു സമയത്ത് 50ന് 4 എന്ന നിലയിൽ പോലും പഞ്ചാബ് എത്തുകയുണ്ടായി.
ശേഷമായിരുന്നു സാം കരനും ജിതേഷ് ശർമയും ചേർന്ന് പഞ്ചാബിനെ കൈപിടിച്ചുയർത്തിയത്. കരൺ മത്സരത്തിൽ 31 പന്തുകളിൽ 49 റൺസ് നേടിയപ്പോൾ ജിതേഷ് ശർമ 28 പന്തുകളിൽ 44 റൺസ് ആണ് നേടിയത്. ശേഷം അവസാന ഓവറുകളിൽ 23 പന്തുകളിൽ 41 റൺസ് നേടിയ ഷാറൂഖാൻ കൂടി തകർത്തടിച്ചതോടെ പഞ്ചാബ് 187 എന്ന സ്കോറിൽ എത്തുകയായിരുന്നു.