2022ഐപിൽ നേടണം 😱സഞ്ജുവിന്റെ ടീമിനെ ട്രോളി മുൻ കിവീസ് താരം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) അവസാന പതിപ്പിൽ മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് വളരെ മോശം പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിലെ അവസാന അഞ്ച് മത്സരങ്ങളിൽ നാലെണ്ണം തോറ്റ രാജസ്ഥാൻ, ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ, വരുന്ന സീസണിൽ ചാമ്പ്യൻമാരാവുക എന്ന ലക്ഷ്യത്തോടെ ഒരുങ്ങുന്ന ഫ്രാഞ്ചൈസിക്ക്‌, വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഇതിന്റെ ഭാഗമായി 2022 ഐപിഎൽ സീസണിലേക്കുള്ള അവരുടെ ഗോളുകളുടെ ഒരു ലിസ്റ്റ്, ന്യൂ ഇയർ ദിനത്തിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിരുന്നു.

2022-ൽ ഐപിഎൽ കിരീടം സ്വന്തമാക്കുക എന്നതാണ് രാജസ്ഥാന്റെ ഏറ്റവും വലിയ ലക്ഷ്യം. പട്ടികയിൽ, സ്‌കോട്ട് സ്‌റ്റൈറിസിന്റെ പ്രവചന റാങ്കിംഗിൽ ഉയരാൻ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാൻ സൂചിപ്പിച്ചത് വളരെ ശ്രദ്ധേയമായി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ അവസാന സ്ഥാനത്തെത്തുമെന്ന് സ്റ്റൈറിസ് പ്രവചിച്ചിരുന്നു, ഇതിനെ പരിഹസിച്ചാണ് രാജസ്ഥാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, രാജസ്ഥാന്റെ ന്യൂ ഇയർ ലക്ഷ്യങ്ങൾ പങ്കുവെച്ച ട്വീറ്റിന്, തമാശയും പരിഹാസവും നിറഞ്ഞ മറുപടി നൽകിയിരിക്കുകയാണ് മുൻ ന്യൂസിലൻഡ് താരം സ്കോട് സ്റ്റൈറിസ്. ‘ഏറ്റവും കുറഞ്ഞത് അവയെ യാഥാർത്ഥ്യമാക്കു’ എന്നായിരുന്നു മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടറുടെ റിപ്ലൈ ട്വീറ്റ്.

2022 സീസണ് മുന്നോടിയായി, നാല് കളിക്കാരെ നിലനിർത്താൻ എല്ലാ ഫ്രാഞ്ചൈസികൾക്കും അനുമതി നൽകിയപ്പോൾ, തങ്ങളുടെ മൂന്ന് കളിക്കാരെയാണ് രാജസ്ഥാൻ നിലനിർത്തിയത്. തങ്ങളുടെ രണ്ട് സ്റ്റാർ ഇംഗ്ലീഷ് കളിക്കാരായ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ്, പേസർ ജോഫ്ര ആർച്ചർ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് എന്നിവരെ ഫ്രാഞ്ചൈസി ഒഴിവാക്കിയത് ആരാധകരിൽ ആശ്ചര്യം വിതച്ചിരുന്നു.

ക്യാപ്റ്റൻ സഞ്ജു സാംസൺ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ട്‌ലർ, യുവതാരം യശസ്വി ജയ്‌സ്വാൾ എന്നിവരെ നിലനിർത്താനാണ് റോയൽസ് തീരുമാനിച്ചത്. സാംസണെ 14 കോടിക്കും ബട്‌ലറെ 10 കോടിക്കും ജയ്‌സ്വാളിനെ 4 കോടി രൂപയ്ക്കുമാണ് ഫ്രാഞ്ചൈസി നിലനിർത്തിയത്. അതായത്, ഐപിഎൽ 2022 മെഗാ ലേലത്തിന് തയ്യാറെടുക്കുന്ന രാജസ്ഥാന്റെ പേഴ്‌സിൽ ഇനി 62 കോടി രൂപ ബാക്കിയുണ്ട്.