വീണ്ടും വെടിക്കെട്ട് വീണ്ടും റെക്കോർഡ് മഴ 😱😱 സഞ്ജു സൂപ്പർ ക്യാപ്റ്റൻ മക്കളെ | Sanju Samson | IPL

മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം തന്നെ കാത്തിരിപ്പിന് ഒടുവിൽ സൂപ്പർ ബാറ്റിങ് മികവുമായി മലയാളികൾ അഭിമാന താരം സഞ്ജു സാംസൺ. ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ : ഹൈദരാബാദ് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ഏറ്റവും അധികം കയ്യടികൾ കരസ്ഥമാക്കിയത് സഞ്ജു സാംസൺ. വെടിക്കെട്ട് ഇന്നിങ്സുമായി അർദ്ധ സെഞ്ച്വറി പിന്നിട്ട സഞ്ജു സാംസൺ നേടിയെടുത്തത് അപൂർവ്വ നേട്ടങ്ങൾ.

ഹൈദരാബാദ് എതിരെ നേരിട്ട ആദ്യത്തെ ബോൾ മുതൽ അടിച്ച് കളിച്ച സഞ്ജു വെറും 27 ബോളിൽ മൂന്ന് ഫോറും 5 സിക്സും അടക്കമാണ് 55 റൺസ്‌ നേടിയത്. ഉമ്രാൻ മാലിക്ക് പേസ് ബോളിൽ സിക്സും ഹൈദരാബാദ് സ്പിൻ ബൗളർമാർക്ക് എതിരെ അതിവേഗ ബൗണ്ടറികളും അടിച്ചെടുത്ത സഞ്ജു സാംസൺ പുതിയ സീസണിനെ വരവേറ്റത് മറ്റൊരു മികച്ച ഫിഫ്റ്റി പ്രകടനത്തിൽ കൂടി. ഫിഫ്റ്റി റൺസ്‌ പ്രകടനത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ടീമിനായി മറ്റൊരു നേട്ടത്തിനും സഞ്ജു അവകാശിയായി.

തന്റെ നൂറാം മത്സരത്തിനായി ഇറങ്ങിയ സഞ്ജു ഹൈദരാബാദ് എതിരെ രാജസ്ഥാൻ റോയൽസ് ടീമിനായി ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരവുമായി മാറി.കൂടാതെ ഇന്നത്തെ മത്സരത്തിൽ 5 സിക്സ് അടിച്ചെടുത്ത സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും അധികം സിക്സ് പായിച്ച താരമായി മാറി.

110 സിക്‌സുകളാണ് നിലവില്‍  സഞ്ജു രാജസ്ഥാൻ ടീമിനായി നേടിയത്. മുൻ ഓസ്ട്രേലിയൻ ഓപ്പണർ നേട്ടത്തിന് ഒപ്പമാണ് സഞ്ജു എത്തിയത്.5 or 5+ Sixes most times in an innings in IPL by Indians:10 – Rohit ,9 – KL Rahul,8 – Dhoni,8 – Raina, 7 – Pant, 7 – Samson