“ഫാൻസ്‌ ശാന്തരാകുവിൽ ഞാൻ ഉടൻ സിക്സ് അടിക്കാം”!! കാണിക്കൾ ബഹളം ഒടുവിൽ തല സ്റ്റൈൽ ഫിനിഷിങ്

സിംബാബ്വെക്ക്‌ എതിരായ രണ്ടാം ഏകദിന മത്സരവും ജയിച്ചാണ് ഇന്ത്യൻ ടീം പരമ്പര നേടിയത്. മലയാളി താരമായ സഞ്ജു സാംസൺ തിളങ്ങിയ ലോ സ്കോറിംഗ് മാച്ചിൽ 5 വിക്കെറ്റ് ജയത്തിലേക്കാണ് ലോകേഷ് രാഹുലും ടീമും എത്തിയത്. നിർണായകമായ ഒരു 43 റൺസ്‌ ഇന്നിംഗ്സ് കാഴ്ചവെച്ച സഞ്ജുവാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

ഇന്നലെ കളിയിൽ നിർണായക സമയം ആറാം നമ്പറിൽ ക്രീസിലേക്ക് എത്തിയ സഞ്ജു സാംസൺ വെറും 39 പന്തുകളിൽ നിന്നും മൂന്ന് ഫോറും 4 സിക്സ് അടക്കമാണ് 43 റൺസ്‌ അടിച്ചെടുത്തത്. സഞ്ജു ഈ സ്പെഷ്യൽ ഇന്നിങ്സിനെ ക്രിക്കറ്റ്‌ ലോകം വാഴ്ത്തുമ്പോൾ ഏറെ ശ്രദ്ധേയമായി മാറുന്നത് സഞ്ജുവിന്റെ ഫിനിഷിങ് തന്നെ. ഇന്നലെ സിക്സ് അടിച്ചാണ് ഇതിഹാസ താരമായ ധോണി സ്റ്റൈലിൽ സഞ്ജു മാച്ച് ഫിനിഷ് ചെയ്തത്.

ഒരു റൺസ്‌ ജയിക്കാൻ വേണമെന്നിരിക്കെ ക്രീസിൽ നിന്ന സഞ്ജു സാംസൺ ക്രീസിൽ നിന്നും ചാടി ഇറങ്ങിയാണ് വമ്പൻ സിക്സ് പായിച്ചത്. സഞ്ജു ഈ ഒരു ഷോട്ടിനും ഒപ്പം ഏറെ ശ്രദ്ധേയമായി മാറിയത് കാണികൾ സപ്പോർട്ട് കൂടിയാണ്. സഞ്ജു സഞ്ജു എന്നാണ് കാണികൾ എല്ലാം ആ സമയം ആവേശപൂർവ്വം വിളിച്ചത്.

കാണികൾ ആഗ്രഹം പോലെ സിക്സ് പായിച്ച സഞ്ജു സാംസൺ തന്റെ മികവ് എന്തെന്ന് തെളിയിച്ചു. കാണികൾ എല്ലാം സഞ്ജു സഞ്ജു എന്നുള്ള ആരവം ഉറക്കെ മുഴക്കുന്ന വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായി മാറി കഴിഞ്ഞു.

Rate this post