ഞാനെല്ലാം എൻജോയ് ചെയ്യുന്നു : മത്സരശേഷം വാചാലനായി സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നിർണായക ജയം സമ്മാനിച്ചു മലയാളികൾ അഭിമാനമായ സഞ്ജു സാംസൺ. സിംബാബ്വെ ഉയർത്തിയ ചെറിയ ടോട്ടലിലേക്ക് ബാറ്റ് വീശിയ ടീം ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി എങ്കിലും ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയ സഞ്ജു സാംസൺ സ്പെഷ്യൽ ഇന്നിങ്സ് ഇന്ത്യക്ക് ജയം സമ്മാനിച്ചു.

മൂന്ന് ഫോറും 4 സിക്സ് അടക്കം 43 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിലെ തന്നെ തന്റെ ആദ്യത്തെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ സഞ്ജു സാംസൺ കാഴ്ചവെച്ച ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് ഇത്. മത്സരശേഷം മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ സഞ്ജു സാംസൺ തന്റെ ഇന്നിങ്സ് കുറിച്ച് വാചാലനായി.

” തീർച്ചയായും നിങ്ങൾ എത്രത്തോളം സമയം ക്രീസിൽ ചെലവഴിക്കുന്നു അതേ , അത് നിങ്ങൾക്ക് നല്ല അനുഭവം നൽകും എന്നാണ് എന്റെ വിശ്വാസം രാജ്യത്തിന് വേണ്ടി ഏത് റോൾ ചെയ്യുന്നുവെന്നതും വളരെ പ്രത്യേകതയാണ്. ഞാൻ മൂന്ന് ക്യാച്ചുകൾ നേടി പക്ഷേ എനിക്ക് ഒരു സ്റ്റമ്പിംഗ് നഷ്ടമായി.അതേ കീപ്പിങ്ങും ബാറ്റിംഗും ഞാൻ ശരിക്കും ആസ്വദിക്കുന്നു.മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ വളരെ നല്ല രീതിയിൽ പന്തെറിയുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി ” സഞ്ജു അഭിപ്രായം വിശദമാക്കി

ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് സഞ്ജു സാംസൺ സിക്സ് അടിച്ചാണ് എത്തിച്ചത്. സഞ്ജുവിന്റെ ഓരോ ഷോട്ടിനും വലിയ കയ്യടികളാണ് ഗ്രൗണ്ടിൽ നിന്നും അടക്കം ലഭിച്ചത്.