ആദ്യം ഞങ്ങളെ തഴഞ്ഞു ഇപ്പോഴോ!! സഞ്ജുവിന്റെ ചാരുവിന്റെ പോസ്റ്റ്‌ വൈറൽ

ഐപിൽ പതിനഞ്ചാം സീസണിലെ കിരീടം ആരാകും നേടുക എന്നുള്ള ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം ആകാംക്ഷക്ക് ഇന്ന് അവസനമാകും. ഇന്നത്തെ ആവേശകരമായ ഫൈനലിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമും ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. രാത്രി എട്ട് മണിക്കാണ് ഫൈനൽ ആരംഭിക്കുക.

കന്നി ഐപിൽ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസ് ടീം ഫൈനൽ കളിക്കുമ്പോൾ നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസ് ടീം ഫൈനലിലേക്ക് എത്തുന്നത്. പ്രഥമ ഐപിൽ സീസണിലാണ് രാജസ്ഥാൻ റോയൽസ് ടീം ആദ്യത്തെ ഫൈനലും കിരീടവും നേടിയത്. എന്നാൽ രാജസ്ഥാൻ ടീം ഫൈനലിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു വി സാംസൺ തന്നെ.

രാജസ്ഥാൻ കുതിപ്പിൽ സഞ്ജുവിന്റെ പങ്ക് വളരെ വലുതാണെന്ന് ഇതിനകം തന്നെ മുൻ ക്രിക്കറ്റ്‌ താരങ്ങൾ വിശദമാക്കി കഴിഞ്ഞു. ഇപ്പോൾ രാജസ്ഥാൻ റോയൽസ് ടീമിനെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് സഞ്ജുവിന്റെ ഭാര്യ കൂടിയായ ചാരുലത.ഈ സീസണിലെ ടൂർണമെന്റിന് മുമ്പുള്ള ഒരു വൈറൽ ആനിമേറ്റഡ് വീഡിയോയിൽ സഞ്ജു സാംസണിന്റെയും കൂട്ടരുടെയും ഒരു കാരിക്കേച്ചർ ഹോസ്റ്റ് ബ്രോഡ്കാസ്റ്റർ നഷ്‌ടമാക്കിയിരുന്നു.

ഇത്‌ ഇപ്പോൾ ചർച്ചയാക്കി തന്നെയാണ് ചാരുലതയുടെ പോസ്റ്റ്‌.”2022ലെ ഐപിൽ സീസണിന് മുൻപായി ടീമുകൾ റെസ് കാണിക്കുന്ന ആനിമേറ്റഡ് വീഡിയോ ഐ‌പി‌എല്ലിന്റെ ആദ്യ ദിനം കണ്ടു. എന്തുകൊണ്ടാണ് പിങ്ക് ജേഴ്‌സി ഇല്ലാത്തത് എന്ന് ആശ്ചര്യപ്പെട്ടു” സഞ്ജുവിന്റെ ഭാര്യ ഇപ്രകാരം കുറിച്ചു.

അതേസമയം ക്യാപ്റ്റൻ സഞ്ജുവിന് ഇന്നത്തെ ഈ ഫൈനൽ നിർണായകം തന്നെ. ഒരു മലയാളിക്ക് ആദ്യമായി ഐപിൽ കിരീടം നേടാനുള്ള സുവർണ്ണ അവസരമാണ് ലഭിക്കുന്നത്. കൂടാതെ ഇന്ത്യൻ ടീമിൽ നിന്നും തന്നെ ഒഴിവാക്കിയവർക്ക് മറുപടി നല്കാനും സഞ്ജുവിനും കഴിയുമോ എന്നാണ് ആരാധകർ അടക്കം നോക്കുന്നത്

Rate this post