അമ്പയറോട് പ്രതികാരം 😱😱വൈഡ് ബോൾ ഡീആർഎസ്‌ വിളിച്ച് സഞ്ജു സാംസൺ (വീഡിയോ )

ഐപിൽ പതിനഞ്ചാം സീസണിലെ മത്സരങ്ങൾ എല്ലാം തന്നെ വളരെ അധികം ആവേശകരമായി പുരോഗമിക്കുകയാണ്. സീസണിൽ ഏതൊക്കെ ടീമുകൾ പ്ലേഓഫ് റൗണ്ടിലേക്ക് പ്രവേശനം നേടുമെന്നുള്ള ആകാംക്ഷകൾക്കിടയിൽ ചില അമ്പയർമാരുടെ തീരുമാനവും വിവാദം സൃഷ്ടിക്കുകയാണ്.ഒരാഴ്ച മുൻപ് നടന്ന ഡൽഹി : രാജസ്ഥാൻ റോയൽസ് മത്സരത്തിലെ നോ ബോൾ ആരും തന്നെ മറന്നിട്ടില്ല

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് എല്ലാ തന്നെ വലിയ വിവാദം സൃഷ്ടിക്കുന്നത് ഇന്നലെ നടന്ന രാജസ്ഥാൻ : കൊൽക്കത്ത മത്സരത്തിലെ ചില അമ്പയർ തീരുമാനങ്ങൾ തന്നെയാണ്. കൊൽക്കത്ത ഇന്നിങ്സിലെ അവസാന ഓവറുകളിലാണ് ഓൺ ഫീൽഡ് അമ്പയർമാർ തെറ്റായ ചില ഷോക്കിംഗ് തീരുമാനങ്ങളിലേക്ക് എത്തിയത്. രാജസ്ഥാൻ ടീം അംഗങ്ങൾക്ക് ആർക്കും തന്നെ ഈ അനാവശ്യ വൈഡ് കോളുകൾ ദഹിക്കാൻ കഴിഞ്ഞില്ല.കൊൽക്കത്ത ഇന്നിങ്സിലെ പത്തൊൻപതാം ഓവറിലാണ് അമ്പയർ തുടരെ വൈഡ് വിളിച്ചത്.

ഓവറിൽ രണ്ട് ഓഫ് സൈഡിനും വെളിയിൽ കൂടിയുള്ള ബോളിൽ എല്ലാം അമ്പയർമാർ വൈഡ് വിളിച്ചത് ക്യാപ്റ്റൻ സഞ്ജു സാംസണെ അടക്കം ചൊടിപ്പിച്ചു. സഞ്ജു തന്റെ ദേഷ്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.പ്രസീദ് കൃഷ്ണ ഓവറിൽ അമ്പയർ വൈഡ് വിളിച്ച ബോളിൽ സഞ്ജു ഡീആർഎസ്‌ റിവ്യൂവിനായി വാദം ഉന്നയിച്ചത് ഒരുവേള എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു.

ക്രിക്കറ്റ്‌ നിയമം അനുസരിച്ച് ഓൺ ഫീൽഡ് അമ്പയറുടെ വൈഡ് കോളിൽ മൂന്നാം അമ്പയർക്ക് ഒരു വിധത്തിലും ഇടപെടൽ അനുവദനീയമല്ല. എങ്കിലും ആ ബോളിൽ വിക്കെറ്റ് ആണൊ ചെക്ക് ചെയ്യുന്ന രീതിയിൽ സഞ്ജു റിവ്യൂ ആവശ്യപെട്ടത് നാടകീയതായി മാറി. ഓൺ ഫീൽഡ് അമ്പയർ തീരുമാനം തെറ്റാണ് എന്നത് കാണിക്കാൻ സഞ്ജു ശ്രമിച്ചുവെന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ അടക്കം വിശ്വസിക്കുന്നത്.