സഞ്ജു നീ ഒന്ന് ശ്രമിച്ചിരുന്നേൽ ഇന്ന് ഹീറോയായേനെ 😳😳നിർത്തി പൊരിച്ചു ആരാധകർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അടിതെറ്റി സഞ്ജു സാംസൺ. നിർണായകമായ മത്സരത്തിൽ കേവലം 4 റൺസിന് സഞ്ജു സാംസൺ പുറത്താവുകയായിരുന്നു. മത്സരത്തിന്റെ നിർണായകനിമിഷത്തിൽ ബാറ്റിംഗിനേത്തി ടീമിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയാണ് സഞ്ജു സാംസൺ മടങ്ങിയത്. ഈ വിക്കറ്റിന് ശേഷം രാജസ്ഥാൻ തുരുതുരാ തകരുകയും, നാണംകെട്ട പരാജയം മത്സരത്തിൽ നേരിടുകയും ചെയ്തു. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തിൽ അത്രമാത്രം നിർണായകമായിരുന്നു എന്നതാണ് വസ്തുത.

മത്സരത്തിൽ 172 റൺസ് ചേസ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥാന് ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ജയിസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. സിറാജിനു മുൻപിൽ ജെയിസ്വാൾ കീഴടങ്ങുകയായിരുന്നു. ശേഷം ഓവറിലെ അവസാന പന്തിൽ ഒരു തകർപ്പൻ ബൗണ്ടറി നേടാൻ സഞ്ജുവിന് സാധിച്ചു. ഇതോടെ സഞ്ജു മത്സരത്തിൽ വലിയൊരു ഇന്നിംഗ്സ് കളിക്കുമെന്ന പ്രതീക്ഷ ആരാധകരിലെത്തി. എന്നാൽ അടുത്ത ഓവറിൽ എല്ലാത്തിനും അറുതി വരികയായിരുന്നു. രണ്ടാം ഓവർ എറിയാനെത്തിയ പാർണൽ രാജസ്ഥാനെ വിറപ്പിച്ചു. ഓവറിലെ രണ്ടാം പന്തിൽ അപകടകാരിയായ ജോസ് ബട്ലറിനെ പാർണൽ മടക്കി. ശേഷം നാലാം പന്തിൽ സഞ്ജുവും കൂടാരം കയറി.

നാലാം പന്തിൽ പാർണലിനെതിരെ ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കുകയായിരുന്നു സഞ്ജു. പാർണൽ ഒരു ഷോർട്ട്ബോൾ ആണ് നാലാം പന്തിൽ എറിഞ്ഞത്. ഇതിനെ ക്രോസ് ബാറ്റഡ് ഷൂട്ടിലൂടെ ബൗണ്ടറി കടത്താനാണ് സഞ്ജു ശ്രമിച്ചത്. പക്ഷേ സഞ്ജുവിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് ഒരുപാട് ഉയർന്നു. ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പർ അനുജ് രാവത് പിച്ചിന്റെ നടുവിലെത്തി ക്യാച്ച് അനായാസം കൈപ്പിടിയിലോതുക്കുകയും ചെയ്തു. ഇതോടെ സഞ്ജു സാംസൺ മത്സരത്തിൽ 5 പന്തുകളില്‍ 4 റൺസ് നേടി പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് സഞ്ജു നേടിയത്.

സഞ്ജുവിന് ശേഷം രാജസ്ഥാൻ നിരയിലെ മുഴുവൻ ബാറ്റർമാരും ഘോഷയാത്ര പോലെ കൂടാരം കയറുന്നതാണ് കണ്ടത്. ഷിമറോൺ ഹെറ്റ്മെയ്ർ ഒഴികെയുള്ള മറ്റൊരു ബാറ്റർക്കും മത്സരത്തിൽ മികവു കാട്ടാൻ സാധിച്ചില്ല. അങ്ങനെ രാജസ്ഥാൻ റോയൽസ് മത്സരത്തിൽ 59 റൺസിന് ഓൾഔട്ട് ആവുകയും ചെയ്തു. മത്സരത്തിൽ 112 റൺസിന്റെ നാണംകെട്ട പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ഇതോടെ രാജസ്ഥാന്റെ പ്ലേയോഫ് പ്രതീക്ഷകൾ ഏകദേശം അവസാനിച്ചിട്ടുണ്ട്.

Rate this post