സഞ്ജുവിന് പറന്നുപിടിച്ച് ഫെർണാണ്ടോ 😱കണ്ണുതള്ളി ആരാധകർ :കാണാം വീഡിയോ

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർത്തടിച്ച് മലയാളി ബാറ്റർ സഞ്ജു സാംസൺ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ, 17 പന്തുകൾ ഭാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു.

ഒന്നാം ടി20 മത്സരത്തിൽ മികച്ച കൂട്ടുകെട്ട് സൃഷ്‌ടിച്ച ഇന്ത്യയുടെ ഓപ്പണിങ് സഘ്യം രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടതോടെ 5 ഓവർ പിന്നിട്ടപ്പോഴേക്കും ഇന്ത്യ 44/2 എന്ന നിലയിൽ എത്തിയിരുന്നു. തുടർന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യർ (74*), സഞ്ജു സാംസൺ (39) എന്നിവർ ചേർന്ന് 84 റൺസിന്റെ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യയെ മികച്ച നിലയിലേക്ക് ഉയർത്തി.

മത്സരത്തിൽ, ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ നാലാമനായി ക്രീസിലെത്തിയ സഞ്ജു, 25 പന്തിൽ 156 സ്ട്രൈക്ക് റേറ്റോടെ 39 റൺസ് എടുത്തു. 3 ഫോറും 2 സിക്സും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരത്തിലെ, 13-ാം ഓവറിൽ ചന്ദ്രദാസ കുമാരയ്ക്കെതിരെ തുടർച്ചയായി സിക്സുകൾ പറത്തിയ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആരാധകരുടെ കയ്യടിക്ക് വഴിയൊരുക്കി.

13-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ സഞ്ജു, 2,3 പന്തുകളിൽ സിക്സർ പായിച്ചു. തുടർന്ന് കുമാരയുടെ 5-ാം ബോളിലും സഞ്ജു ഒരു തകർപ്പൻ സിക്സ് പറത്തി. എന്നാൽ, ഓവറിൽ അവസാന ബോളിൽ കുമാരയെ വീണ്ടും ഉയർത്തിയടിക്കാൻ ശ്രമിച്ച സഞ്ജു ഫെർണാണ്ടോയുടെ കയ്യിൽ അകപ്പെട്ട് പുറത്തായി. ഒരു കിടിലൻ വൺ ഹാൻഡ് ക്യാച്ച് ആണ് സഞ്ജുവിനെ പുറത്താക്കാൻ ഫെർണാണ്ടോ പുറത്തെടുത്തത്.