മഹാ അബദ്ധം 😳😳സ്വയം വിക്കെറ്റ് നഷ്ടമാക്കി സഞ്ജു സാംസൺ!! വീഡിയോ

ഇന്ത്യ : ശ്രീലങ്ക ഒന്നാം ടി :20 മത്സരത്തിന് അത്യന്തം ആവേശ തുടക്കം. വാങ്കടെയിലെ ഫസ്റ്റ് ടി :20യിൽ ടോസ് നേടിയ ശ്രീലങ്കൻ ടീം ഇന്ത്യയെ ആദ്യം ബാറ്റിംഗ് അയക്കുകയായിരുന്നു. ഹാർഥിക്ക് പാന്ധ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത് എങ്കിൽ ലങ്കൻ ടീം എത്തുന്നത് ജയ പ്രതീക്ഷയിൽ തന്നെയാണ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഫസ്റ്റ് ഓവറിൽ ലഭിച്ചത് ഗംഭീരത്തുടക്കം. ഒന്നാമത്തെ ഓവറിൽ തുടരെ ബൗണ്ടറികൾ അടക്കം ഇഷാൻ കിഷൻ അടിച്ചെടുത്തത് 17 റൺസ്. എന്നാൽ ശേഷം ലങ്കൻ ടീമിന്റെ മനോഹരമായ ബൌളിംഗ് പ്രകടനമാണ് കാണാൻ കഴിഞ്ഞത്.ശേഷം ഓവറിൽ തന്നെ ഗിൽ ( 7 റൺസ് ), സൂര്യ കുമാർ ( 7 റൺസ് ) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. ശേഷം നാലാം നമ്പറിൽ എത്തിയ മലയാളി താരം സഞ്ജു സാംസൺ മലയാളികൾക്ക് എല്ലാം പ്രതീക്ഷ സമ്മാനിച്ചു എങ്കിലും ഒരിക്കൽ കൂടി താരം നിരാശപെടുത്തി.

ആദ്യം ലഭിച്ച ഒരു സുവർണ്ണ അവസരം ഉപയോഗിക്കാൻ കഴിയാതെ വിക്കെറ്റ് സഞ്ജു സാംസൺ മോശം ഷോട്ട് കൂടി നഷ്ടമാക്കി.ഒരു വമ്പൻ ഷോട്ടിനായി ശ്രമിച്ച സഞ്ജു സാംസൺ 6 ബോളിൽ 5 റൺസുമായി വിക്കെറ്റ് നഷ്ടമാക്കി. ഒരിക്കൽ കൂടി ഇന്ത്യൻ ടീമിൽ ലഭിച്ച ഒരു അവസരം സഞ്ജു വെറുതെ നഷ്ടമാക്കിയത് ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ അടക്കം ഏറെ വേദനിപ്പിച്ചു.

അതേസമയം ഇന്ത്യൻ ഇന്ത്യൻ ടീമിലെ ഏറ്റവും ശ്രദ്ധേയ കാര്യം രണ്ടു താരങ്ങൾ ടി :20 ക്രിക്കറ്റ്‌ അരങ്ങേറ്റം തന്നെ. ഗിൽ, പേസർ മാവി എന്നിവർ അന്താരാഷ്ട്ര ടി :20 അരങ്ങേറ്റമാണ് ഇന്ന്.ഇന്ത്യൻ പ്ലെയിങ് ഇലവൻ : Gill, Ishan, Surya, Hooda, Hardik, Sanju, Axar, Harshal, Chahal, Umran, Mavi.

Rate this post