മുട്ടയിൽ വീണുപോയി സഞ്ജു സാംസൺ വീണ്ടും 😳😳😳ഞെട്ടി ക്രിക്കറ്റ്‌ ലോകം | വീഡിയോ

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ നിർണായക മത്സരത്തിലും നിരുത്തരവാദപരമായി ഡക്കിന് പുറത്തായി മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിൽ താൻ നേരിട്ട രണ്ടാം പന്തിലാണ് സഞ്ജു സാംസൺ പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെയും സഞ്ജു പൂജ്യനായി പുറത്തായിരുന്നു. ഐപിഎൽ 2023 ന്റെ ആദ്യ രണ്ടു മത്സരങ്ങളിൽ മികച്ച തുടക്കം ലഭിച്ച ശേഷമാണ് സഞ്ജുവിന്റെ ഈ പുറത്താകലുകൾ. സഞ്ജുവിൽ പ്രതീക്ഷ വയ്ച്ച ആരാധകർക്ക് വളരെ നിരാശ സമ്മാനിക്കുന്ന രണ്ട് ഇന്നിങ്സുകളാണ് ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ദേവദത്ത് പഠിക്കൽ പുറത്തായതിനുശേഷം ആയിരുന്നു സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. ഇന്നിംഗ്സിൽ ഒമ്പതാമത്തെ ഓവറിൽ എത്തിയ സാംസൺ ജഡേജയുടെ ആദ്യ ബോൾ മികച്ച രീതിയിൽ തന്നെ പ്രതിരോധിക്കുകയുണ്ടായി. എന്നാൽ രണ്ടാം ബോള്‍ കൃത്യമായി ഗതി നിർണയിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടു. നല്ല സ്പീഡിൽ ഫുള്ളായി വന്ന പന്ത് സഞ്ജുവിനെ കുഴപ്പിച്ചു. ഫ്രണ്ട്ഫുട്ടിൽ കളിക്കേണ്ട പന്ത് സഞ്ജു ബാക്ക് ഫുട്ടിലാണ് കളിച്ചത്. ഇതോടെ പന്തിന്റെ ദിശ നിർണയിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടു.

അതോടെ പന്ത് സഞ്ജുവിന്റെ കുറ്റിതെറിപ്പിക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ രണ്ടു പന്തുകൾ നേരിട്ട സഞ്ജു പൂജനായി പുറത്തായി. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗൽ മികച്ച തുടക്കം തന്നെയായിരുന്നു സഞ്ജു സാംസണ് ലഭിച്ചത്. ഹൈദരാബാദിതരായ ആദ്യ മത്സരത്തിൽ സഞ്ജു 32 പന്തുകളിൽ 55 റൺസ് നേടിയിരുന്നു. രണ്ടാം മത്സരത്തിൽ 25 പന്തുകളിൽ 42 റൺസാണ് സഞ്ജു സാംസൺ നേടിയത്.

എന്നാൽ ഡൽഹിക്കെതിരായ മൂന്നാം മത്സരത്തിൽ സഞ്ജു പൂജ്യനായി പുറത്തായി. ശേഷം ഇപ്പോൾ ചെന്നൈയ്ക്കെതിരെയും സഞ്ജു പൂജ്യനായി പുറത്തായിരിക്കുകയാണ്. ഇത് കാണിക്കുന്നത് സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ തന്നെയാണ്. കഴിഞ്ഞവർഷങ്ങളിലും സഞ്ജു ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശേഷം സ്ഥിരതയില്ലായ്മ ആവർത്തിച്ചിരുന്നു. ഈ സീസണിൽ വരും മത്സരങ്ങളിൽ ബാറ്റിംഗിൽ തിരിച്ചെത്തിയാൽ മാത്രമേ 2023 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജുവിന് ഇടം പിടിക്കാൻ സാധിക്കൂ.

Rate this post