ഇതാര് ധോണിയൊ 😳😳എന്താ ത്രോ 😳😳സൂപ്പർ റൺ ഔട്ടുമായി സഞ്ജു സാംസൺ

ഐപിൽ പതിനാറാം സീസണിലെ വിജയ കുതിപ്പ് തുടരുവാൻ ലക്ക്നൗ സൂപ്പർ ജൈന്റസ് എതിരെ പോരാടാൻ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഇന്ന് ഇറങ്ങും. ആവേശ പോരാട്ടം ജയിച്ചു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തിൽ തുടരാൻ തന്നെയാണ് സഞ്ജുവും ടീമും ആഗ്രഹിക്കുന്നത്.

അതേസമയം ലക്ക്നൗ എതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബൌളിംഗ് തിരഞ്ഞെടുത്തു. ഹോം ഗ്രൗണ്ട് കൂടിയായ ജൈപൂർ ഗ്രൗണ്ടിലേക്ക് നാല് വർഷങ്ങൾ ശേഷം എത്തുന്ന രാജസ്ഥാൻ റോയൽസ് ടീം ഒരു മാറ്റവുമായി ആണ് ഇന്നത്തെ മാച്ചിൽ കളിക്കാൻ എത്തുന്നത്. ആൾറൗണ്ടർ ഹോൾഡർ ടീമിലേക്ക് എത്തുമ്പോൾ സാംമ്പക്ക് ടീമിലെ സ്ഥാനം നഷ്ടമായി.

അതേസമയം ആദ്യം ബാറ്റിംഗ് ആരംഭിച്ച ലക്ക്നൗ ടീം ഏഴ് വിക്കെറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. ലക്ക്നൗ ഇന്നിങ്സിലെ അവസാന ഓവറിലെ ഒരു സൂപ്പർ റൺ ഔട്ട് ആണ് ഇപ്പോൾ ഏറെ തരംഗമായി മാറുന്നത്. വിക്കെറ്റ് കീപ്പർ സഞ്ജു വി സാംസൺ ഈ ഒരു സൂപ്പർ ഫീൽഡിങ് മികവ് ഒരുവേള എല്ലാവരെയും ഞെട്ടിച്ചു.

ഓവറിൽ വമ്പൻ ഷോട്ട് വേണ്ടി ശ്രമിച്ച കൃനാൾ പാന്ധ്യക്ക് പിഴച്ചപ്പോൾ വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ അതിവേഗം ബോൾ പിടിച്ചു എടുത്തു സ്റ്റപിലേക്ക് എറിഞ്ഞു. മിന്നൽ വേഗത്തിൽ ഉള്ള സഞ്ജു ഈ ഒരു ത്രോ വിക്കെറ്റ് ആയി മാറി.

 

Rate this post