എല്ലാം പ്ലാൻ പോലെ പക്ഷെ എന്റെ ബാറ്റിംഗ് 😳😳😳തുറന്ന് സമ്മതിച്ചു സഞ്ജു സാംസൺ | Sanju V Samson Words

Sanju V Samson Words:ഐപിഎല്ലിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ഉഗ്രൻ വിജയം. ഡൽഹിക്കെതിരായ മത്സരത്തിൽ 57 റൺസിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ 5 റൺസിന് പരാജയപ്പെട്ട രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയമാണ് ഗുവാഹത്തിയിൽ ഉണ്ടായിരിക്കുന്നത്. ബാറ്റിംഗിൽ രാജസ്ഥാനായി ജയിസ്വാളും ബട്ലറും അടിച്ചുതകർത്തപ്പോൾ ബോളിങ്ങിൽ ട്രന്റ് ബോൾട്ടും ചാഹലും തകർപ്പൻ പ്രകടനമാണ് രക്ഷയായത്. ഇതോടെ രാജസ്ഥാന് മികച്ച തുടക്കമാണ് 2023 ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്.

ഗുവാഹത്തിയിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനെ ബാറ്റിങ്ങിനയക്കാനുള്ള തീരുമാനം തുടക്കത്തിൽ തന്നെ പാളുന്നതാണ് കണ്ടത്. ആദ്യ ബോൾ മുതൽ രാജസ്ഥാൻ ഓപ്പണർമാർ അടിച്ചു തകർത്തു. ജയസ്വാളും ബട്ലറും ഡൽഹിയുടെ ഒരു ബോളറെ പോലും സെറ്റിലാവാൻ സമ്മതിച്ചില്ല. ജെയിസ്വാൾ 31 പന്തുകളിൽ 11 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും ബലത്തിൽ 60 റൺസാണ് മത്സരത്തിൽ നേടിയത്. ബട്ലർക്കൊപ്പം ചേർന്ന് 98 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ജെയിസ്വാൾ കെട്ടിപ്പടുക്കുകയുണ്ടായി. ശേഷം അവസാന ഓവറുകളിൽ 21 പന്തുകളിൽ 39 റൺസ് നേടിയ ഹെറ്റ്മയറും അടിച്ചു തകർത്തതോടെ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 199 റൺസ് എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഡൽഹിക്ക് ആദ്യം തന്നെ പാളി. ഓപ്പണർമാരായ പൃഥ്വി ഷായും മനീഷ് പാണ്ടെയും ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ കൂടാരം കയറുകയുണ്ടായി. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ പൂജ്യരായി ആയിരുന്നു ഇരുവരും മടങ്ങിയത്. എന്നാൽ ക്യാപ്റ്റൻ ഡേവിഡ് വാർണറും(55) ലളിത് യാദവും(38) ക്രീസിലുറച്ചത് ഡൽഹിക്ക് ആശ്വാസമായി. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ ബോളർമാർ കരുത്തുകാട്ടുന്നുണ്ടായിരുന്നു. മാത്രമല്ല കൃത്യമായ സമയങ്ങളിൽ സ്കോറിങ് റേറ്റ് ഉയർത്താനും ഡൽഹി ബാറ്റർമാർക്ക് സാധിച്ചില്ല. മത്സരത്തിൽ 57 റൺസിനാണ് ഡൽഹി പരാജയം വഴങ്ങിയത്.

അതേസമയം മത്സര ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണ് വൈറൽ ആയി മാറുന്നത്. ” മിക്കവാറും എല്ലാം പ്ലാൻ ചെയ്ത പോലെ സംഭവിച്ചു പക്ഷെ . ഞാൻ റൺസ് നേടാത്തത് ആസൂത്രണം ചെയ്തില്ലെന്ന് ഞാൻ കരുതുന്നു (ചിരിക്കുന്നു). ഞാൻ ഈ ഫോർമാറ്റ് കളിക്കുന്ന രീതിയിൽ ഞാൻ കുറച്ച് പന്തുകൾ എടുക്കും, തുടർന്ന് അവിടെ പോയി സ്വയം എൻജോയ് ചെയ്തു ബാറ്റ് കൊണ്ട് പ്രകടിപ്പിക്കും. ആ 40-50 റൺസ് പെട്ടെന്നുള്ള സ്പീഡിൽ ജോസ് തന്റെ ബിസിനസ്സിലൂടെ കടന്നുപോയിനേടി ” നായകൻ അഭിപ്രായം തുറന്ന് പറഞ്ഞു.

” തീർച്ചയായും ടീമിലെ എന്റെ പങ്ക് വളരെ വ്യക്തമാണ്. ഞാൻ അത്തരത്തിലുള്ള ഒരു ക്യാച്ച് എടുക്കുമെന്ന് എനിക്ക് തോന്നി. കഴിഞ്ഞ കളി ഇവിടെ കളിച്ചപ്പോൾ നീന്തൽക്കുളമായതിനാൽ പന്ത് ഉണങ്ങാതെ സൂക്ഷിക്കാൻ സാധിച്ചില്ല. നനഞ്ഞ പന്തുകൾ നമ്മൾ ശീലമാക്കണം. നനഞ്ഞ പന്തിൽ അത് എങ്ങനെ ചെയ്യണമെന്ന് യൂസിക്കും ആഷ് ഭായിക്കും അറിയാം. അശ്വിൻ എപ്പോഴും ബാറ്റർ നോക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പുതിയ പന്ത് ഞങ്ങൾക്ക് വളരെ നിർണായകമായിരുന്നു, ആഷ് ഭായ് രണ്ട് പ്രധാനപ്പെട്ട ഓവറുകൾ പൂർത്തിയാക്കി ” സഞ്ജു വ്യക്തമാക്കി.Sanju V Samson Words

Rate this post