യമണ്ടൻ സിക്സ്.. മാസ്സ് വെടികെട്ട് തുടരാൻ സഞ്ജു!! ബോൾ പറന്നത് മേൽകൂര മുകളിലേക്ക്!!കാണാം വീഡിയോ

ക്രിക്കറ്റ് ലോകം ശ്രദ്ധേയമായ ഒരു വർഷത്തോട് വിടപറയുമ്പോൾ മലയാളി താരം സഞ്ജു സാംസൺ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മിന്നുന്ന സെഞ്ച്വറിക്ക് ശേഷം, സാംസൺ ഇപ്പോൾ വരാനിരിക്കുന്ന രഞ്ജി സീസണിനായി ഒരുങ്ങുകയാണ്. വെള്ളിയാഴ്ച ആരംഭിക്കുന്ന സീസണിലെ ആദ്യ പോരാട്ടത്തില്‍ ശക്തരായ ഉത്തര്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍

അതിനിടെ കേരളാ ക്യാപ്റ്റന്‍ സഞ്ജു ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സഞ്ജു സാംസൺ ഒരു ലെഗ് സ്പിന്നറുടെ ഫ്ലൈറ്റ് ഡെലിവറി മിഡിൽ സ്റ്റംപ് ലൈനിൽ നേരിടുകയും പവലിയന്റെ മേൽക്കൂരയിലേക്ക് കൂറ്റന് സിക്സിന് പറത്തുകയും ചെയ്തു.ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടിലാണ് കേരളടീം പരിശീലനം നടത്തുന്നത്.

2024-ലെ രഞ്ജി സീസൺ ജനുവരി 5-ന് ആരംഭിക്കുമ്പോൾ, സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനുള്ള കഠിനമായ ശ്രമത്തിലാണ് സഞ്ജു സാംസൺ.വൈറ്റ്-ബോൾ ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയെങ്കിലും സാംസൺ ഇപ്പോഴും ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ സ്ഥാനത്തിനായി മത്സരിക്കുന്നു.ഇന്ത്യൻ പരിശീലന ജേഴ്സി ധരിച്ച് അദ്ദേഹം വൈറ്റ്-ബോളിലാണ് കേരള ടീമിന്റെ ക്യാപ്റ്റനായ സഞ്ജു പരിശീലനം നടത്തുന്നത്.

2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ കന്നി ഏകദിന സെഞ്ച്വറി നേടിയ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്.ഈ മാസം 11 മുതല്‍ അഫ്ഗാനിസ്താനുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിൽ സഞ്ജു ഉൾപ്പെടാനുള്ള സാദ്യത വളരെ കൂടുതലാണ്.2024ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് ഇത്.