സഞ്ജു അത് നിന്റെ മഹാ മണ്ടത്തരം അല്ലെ??? മറുപടിയുമായി സഞ്ജു സാംസൺ | Sanju V Samson

Sanju V Samson;പഞ്ചാബിനെതിരായ തങ്ങളുടെ രണ്ടാം മത്സരത്തിൽ നിരാശാജനകമായ പരാജയമാണ് രാജസ്ഥാനെ തേടിയെത്തിയത്. 198 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ കേവലം അഞ്ചു റൺസ് അകലെ വീഴുകയായിരുന്നു. മത്സരത്തിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉദിക്കുകയുണ്ടായി. ഇതിൽ പലരുടെയും സംശയം എന്തുകൊണ്ടാണ് സഞ്ജു സാംസൺ ജോസ് ബട്ലറിന് പകരം മത്സരത്തിൽ രവിചന്ദ്രൻ അശ്വിനെ ഓപ്പണറായി ഇറക്കിയത് എന്നാണ്. ഇതിനുള്ള ഉത്തരവും മത്സരശേഷം സഞ്ജു സാംസൺ വിശദീകരിക്കുകയുണ്ടായി.

ജോസ് ബട്ലറിന് ആദ്യ ഇന്നിങ്സിൽ പരിക്ക് പറ്റിയതിനാലാണ് രവിചന്ദ്രൻ അശ്വിനെ ഓപ്പണറായി ഇറക്കേണ്ടി വന്നത് എന്ന് സഞ്ജു സാംസൺ പറഞ്ഞു. “ജോസ് പൂർണമായും ഫിറ്റായിരുന്നില്ല. അദ്ദേഹത്തിന് ആദ്യ ഇന്നിങ്സിനിടെ പരിക്ക് പറ്റിയിരുന്നു. അതിനാൽതന്നെ അദ്ദേഹത്തിന്റെ കയ്യിൽ സ്റ്റിച്ച് ഉണ്ടായിരുന്നു. ദേവദത്ത് പഠിക്കലിനെ നാലാം നമ്പറിൽ ഇറക്കിയത് പഞ്ചാബിന് ഇടങ്കയ്യൻ സ്പിന്നറും ലെഗ് സ്പിന്നറും ഉണ്ടായിരുന്നതിനാലാണ്. മധ്യ ഓവറുകളിൽ അവർ തന്നെ ബോൾ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അതിനാൽ തന്നെ ഒരു ഇടംകയ്യൻ ബാറ്റർ ഉണ്ടാവേണ്ടതും അത്യാവശ്യമായിരുന്നു.”- സഞ്ജു സാംസൺ പറഞ്ഞു.

അശ്വിനെ ഓപ്പണിങ് ഇറക്കാനുള്ള സഞ്ജുവിന്റെ തന്ത്രം തുടക്കം തന്നെ പരാജയപ്പെട്ടിരുന്നു. അശ്വിൻ മത്സരത്തിൽ പൂജ്യനായിയാണ് കൂടാരം കയറിയത്. ശേഷം ജോസ് ബട്ലർ ക്രീസിലെത്തി ആക്രമണം തുടങ്ങി. എന്നാൽ 11 പന്തുകളിൽ 19 റൺസ് നേടാനെ ബട്ലറിന് സാധിച്ചുള്ളൂ. എന്നാൽ ദേവതത്ത് പടിക്കൽ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ 26 പന്തുകൾ നേരിട്ട പടിക്കൽ 21 റൺസ് മാത്രമാണ് നേടിയത്. ഇന്നിംഗ്സിൽ ആകെ പടിക്കൽ നേടിയത് ഒരു ബൗണ്ടറി മാത്രമാണ്. രാജസ്ഥാന്റെ പരാജയത്തിൽ ദേവദത്ത് പടിക്കലിന്റെ ഈ തണുപ്പൻ ഇന്നിങ്സ് ഒരു കാരണമായിട്ടുണ്ട്.

എന്നാൽ പടിക്കലിന് ശേഷമെത്തിയ ബാറ്റർമാരൊക്കെയും തങ്ങൾക്ക് ആകുന്നതുപോലെ പരിശ്രമിക്കുകയുണ്ടായി. റിയാൻ പരഗ് 12 പന്തുകളിൽ 20 റൺസ് നേടി. അവസാന ഓവറുകളിൽ അഴിഞ്ഞാടിയ ഹെറ്റ്മെയ്ർ 18 പന്തുകളിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 36 റൺസാണ് നേടിയത്. ഒപ്പം യുവതാരം ധ്രുവ് ജൂറൽ 15 പന്തുകളിൽ 32 റൺസ് നേടി രാജസ്ഥാനായി പൊരുതി. എന്നിരുന്നാലും അവസാന ഓവറിലെ സാം കരന്റെ കൃത്യതയുള്ള ബോളിംഗ് രാജസ്ഥാന്റെ പരാജയത്തിന് കാരണമായി.Sanju V Samson

Rate this post