പന്തിന് എല്ലാം മുകളിൽ 😳😳കണക്കുകൾ പരിശോധിക്കൂ അയാൾ തന്നെ മുൻപിൽ!! Sanju Samson Stats

ടീം തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം കളിക്കാരുടെ സമീപകാല ഫോം ആണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തുടർച്ചയായി പറയുന്നുണ്ടെങ്കിലും, വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ കാര്യത്തിൽ മാത്രം ഇക്കാര്യം പരിഗണിക്കില്ല എന്ന് ശാഠ്യം പിടിക്കുകയാണ് ടീം മാനേജ്മെന്റ്. തനിക്ക് ദേശീയ ടീമിൽ അവസരം ലഭിക്കുമ്പോൾ എല്ലാം, മികച്ച പ്രകടനം നടത്താറുള്ള താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിലും സഞ്ജുവിന്റെ പ്രകടനം മികച്ചത് തന്നെ.

ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനുള്ള മത്സരത്തിൽ സഞ്ജുവിനൊപ്പം ഉള്ളത്. എന്നാൽ, ഇഷാൻ കിഷനെ ഒരു വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നതിന് പകരം ഓപ്പണർ ആയിയാണ്‌ ടീം മാനേജ്മെന്റ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനുള്ള മത്സരം സഞ്ജുവും പന്തും തമ്മിലാണ്. എല്ലാ മത്സരങ്ങളിലും ഒരു കളിക്കാരന് മികച്ച പ്രകടനം കാഴ്ചവെക്കാൻ ആകും എന്ന് പറയാൻ സാധിക്കില്ല, എന്നാൽ തുടർച്ചയായ മത്സരങ്ങളിൽ ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന ഋഷഭ് പന്തിന് വേണ്ടി സഞ്ജുവിനെ തഴയുന്ന കാഴ്ചയാണ് ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കുന്നത്.

sanju 7

ഇപ്പോൾ അവസാനിച്ച ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരക്കുള്ള ഇന്ത്യയുടെ സ്ക്വാഡിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നു. എന്നാൽ, സഞ്ജുവിന് സ്റ്റാർട്ടിങ് ഇലവനിൽ ഇടം നൽകാൻ ടീം ഇന്ത്യ തയ്യാറായില്ല. സമീപകാല ഫോം ആണ് ടീം തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം എങ്കിൽ, ടി20 ഫോർമാറ്റിലെ ഈ താരങ്ങളുടെ അവസാന 5 മത്സരങ്ങളിലെ സ്കോർ നമുക്കൊന്ന് പരിശോധിക്കാം. ടി20 ഫോർമാറ്റിൽ അവസാന അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 179 റൺസ് ആണ് സഞ്ജു സ്കോർ ചെയ്തിരിക്കുന്നത്.

അതേസമയം, അവസാന 5 ടി20 ഇന്നിങ്സുകൾ പരിശോധിക്കുമ്പോൾ, ആകെ 62 റൺസ് ആണ് ഋഷഭ് പന്തിന്റെ സമ്പാദ്യം. ഇഷാൻ കിഷൻ 84, ദീപക് ഹൂഡ 57, ശ്രേയസ് അയ്യർ (112) എന്നിങ്ങനെയാണ് സഞ്ജുവിന് പകരം ടീമിലേക്ക് പരിഗണിക്കുന്ന മറ്റു താരങ്ങളുടെ സ്കോറുകൾ. അതായത് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനുള്ള മത്സരത്തിൽ സഞ്ജുവിന് ഒപ്പം മത്സരിക്കുന്ന കളിക്കാരുടെ അവസാന 5 ടി20 ഇന്നിംഗ്സിലെ സമ്പാദ്യം സഞ്ജുവിനേക്കാൾ വളരെ കുറവാണ്.