യഥാർത്ഥ ടാലെന്റ് എന്തെന്ന് അയാൾ തെളിയിച്ചു… ഇങ്ങനെ കളിച്ചാൽ സഞ്ജു is നെക്സ്റ്റ് സൂപ്പർ സ്റ്റാർ

എഴുത്ത് ക്രെഡിറ്റ്‌ : ധനേഷ് ദാമോദരൻ

Finally he has done it…8 വർഷം പൂർത്തിയാകുന്ന ഒരു ഇൻ്റർനാഷണൽ കരിയർ.. അതിനിടയിൽ IPL പോലൊരു വലിയ വേദിയിൽ ഒരു നായകൻ

അപ്പോഴും ഇൻ്റർനാഷണൽ ക്രിക്കറ്റിൽ എന്ത് കൊണ്ട് സഞ്ജു സാംസൺ ശ്രദ്ധേയനാകുന്നില്ല എന്നതിന് ഒരൊറ്റ ഉത്തരം വലിയ ഇന്നിങ്സുകളില്ലായിരുന്നു എന്നത് തന്നെ. മുപ്പതുകളും നാൽപ്പതുകളും അറുപതുകളും പതിവാകുന്ന വലിയ വേദികളിൽ യുവതാരങ്ങൾക്ക് സെഞ്ചുറിയിൽ കുറഞ്ഞ സ്കോറുകളൊന്നും അവകാശവാദങ്ങൾക്ക് അടിസ്ഥാനമാകാത്ത സ്ഥിതി വിശേഷം സൃഷ്ടിക്കപ്പെടുന്നതിൽ അത്ഭുതമില്ല താനും.

ഈ മാച്ചിലും പരാജയമായാൽ ഇനിയൊരു മത്സരം കളിച്ച് തെളിയിക്കാൻ സഞ്ജുവിന് അവസരം കിട്ടില്ലായിരുന്നു.

ശരിക്കും ജീവവായുവാണ് ഈ കന്നി സെഞ്ചുറി. ഈ സെഞ്ചുറി നൽകുന്നത് ഒരു പിടി അവസരങ്ങളായിരിക്കും. ഒപ്പം വലിയ ആത്മവിശ്വാസവും.

നാച്ചുറൽ ടാലൻ്റിനെ അടുത്ത തലത്തിലേക്കുയർത്തിയാൽ ഇനിയും നീലജേഴ്സിയിൽ സഞ്ജുവിന് തിരക്ക് പിടിച്ച നാളുകളായിരിക്കും വരാൻ പോകുന്നത്.