ഹൂഡ വിളിച്ചു ഓടി😱 നിർഭാഗ്യ ആൾരൂപമായി സഞ്ജു സാംസൺ!! റൺ ഔട്ട് വീഡിയോ കാണാം

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ശിഖർ ധവാനും ടീമും. രണ്ടാം ടി :20യിൽ രണ്ട് വിക്കറ്റിന്റെ മാസ്മരിക ജയം നേടിയാണ് ഇന്ത്യൻ ടീം പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ചത്. അക്ഷർ പട്ടേൽ വെടിക്കെട്ട്‌ ഇന്നിഗ്‌സും മലയാളി താരമായ സഞ്ജു സാംസൺ ഫിഫ്റ്റിയുമാണ് ഇന്ത്യക്ക് സർപ്രൈസ് വിജയം ഒരുക്കിയത്. മലയാളി താരമായ സഞ്ജു സാംസൺ തന്റെ കരിയറിലെ മൂന്നാമത്തെ മാത്രം ഏകദിന മാച്ചിൽ മനോഹരമായ ഫിഫ്റ്റിയുമായി മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കാഴ്ച്ചവെച്ചു.

312 റൺസ്‌ എന്നുള്ള വമ്പൻ വിജയലക്ഷ്യം പിന്നാലെ ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ 79 റൺസ്‌ നേടും മുൻപേ നഷ്ടമായി എങ്കിലും നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ : സഞ്ജു സാംസൺ സഖ്യം രക്ഷകരായി. സഞ്ജു സാംസൺ : ശ്രേയസ് അയ്യർ ജോഡി 99 റൺസ്‌ അടിച്ചെടുത്തപ്പോൾ ശ്രേയസ് അയ്യർ (64 റൺസ്‌ ) പുറത്തായ ശേഷം ഹൂഡക്കൊപ്പം മലയാളി താരം സഞ്ജു മറ്റൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു.എന്നാൽ വളരെ നിർഭാഗ്യകരമായ രീതിയിൽ സഞ്ജു തന്റെ വിക്കറ്റ് നഷ്ടമാക്കിയത് ആരാധകരെ അടക്കം വളരെ ഏറെ വിഷമിപ്പിച്ചു.വെറും 51 ബോളിൽ മൂന്ന് ഫോറും മൂന്ന് സിക്സ് അടക്കം 54 റൺസാണ് സഞ്ജു നേടിയത്.

തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു വി സാംസൺ മൂന്ന് മനോഹരമായ സിക്സ് അടക്കം പായിച്ചെങ്കിലും മുപ്പത്തിയോൻപതാം ഓവറിൽ താരം അനാവശ്യ റൺസ്‌ വേണ്ടി ഓടി റൺ ഔട്ട് ആയി പുറത്തായി. സഞ്ജു ഈ പുറത്താകൽ ഒരുവേള ഇന്ത്യൻ ക്യാമ്പിൽ അടക്കം ഷോക്കായി മാറി.

സിംഗിൾ വേണ്ടി നോൺ സ്ട്രൈക്ക് എൻഡിലെ ദീപക് ഹൂഡ വിളിച്ചതും അൽപ്പം സ്ലോ ആയി സഞ്ജു സാംസൺ ഓടി എങ്കിലും മനോഹരമായ ത്രോയിൽ കൂടി വിൻഡീസ് ഫീൽഡർ സഞ്ജു സാംസൺ വിക്കെറ്റ് നേടി. തനിക്ക് വളരെ നിർഭാഗ്യകരമായി വിക്കെറ്റ് നഷ്ടമായത് സഞ്ജുവിന് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരുവേള ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ പോലും സഞ്ജുവിന് അവസരമുണ്ടായിരുന്നു.