സഞ്ജുവിനെ കണ്ടാൽ അപ്പോൾ വിക്കെറ്റ് വീഴ്ത്തും 😳😳അന്താരാഷ്ട്ര ക്രിക്കറ്റിലെ സഞ്ജു ശത്രു | Sanju V Samson

Sanju V Samson;ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ വരുമ്പോൾ, ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ് സഞ്ജു സാംസണും ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗയും തമ്മിലുള്ള പോരാട്ടം. ദേശീയ തലത്തിലും ഐപിഎല്ലിലുമായി സഞ്ജു സാംസണ് ഏറെ വെല്ലുവിളി ഉയർത്തിയിട്ടുള്ള ബൗളർ ആണ് വനിന്ദു ഹസരംഗ.(Sanju Samson Ipl 2023)

സഞ്ജു സാംസൺ നേരത്തെ ശ്രീലങ്കക്കെതിരെ കളിച്ചപ്പോഴും, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം നടന്നപ്പോഴും വനിന്ദു ഹസരംഗ എന്ന വെല്ലുവിളി മറികടക്കുന്നതിൽ സഞ്ജു പരാജയപ്പെടുകയായിരുന്നു.

ഇതുവരെ 7 ഇന്നിങ്സുകളിൽ ആണ് സഞ്ജു സാംസണും വനിന്ദു ഹസരംഗയും നേർക്കുനേർ വന്നിട്ടുള്ളത്. 7 ഇന്നിംഗ്സുകളിലായി വനിന്ദു ഹസരംഗ സഞ്ജുവിന് എതിരെ എറിഞ്ഞ 34 ബോളുകളിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 73.52 സ്ട്രൈക്ക് റേറ്റിൽ 25 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം.

മാത്രമല്ല ഇരുവരും നേർക്കുനേർ വന്ന 7 ഇന്നിംഗ്സുകളിൽ ആറിലും സഞ്ജുവിന്റെ വിക്കറ്റ് വനിന്ദു ഹസരംഗയാണ് വീഴ്ത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Sanju v Samson This Interesting Stats

Rate this post