ഐസിസി റാങ്കിങ്ങിൽ തരിപ്പണമായി തകർന്ന് സഞ്ജു സാംസൺ 😵💫😵💫😵💫പുത്തൻ സ്ഥാനം കണ്ടോ?? | Sanju V Samson Icc Rankings update
Sanju V Samson Icc Rankings update ; ക്രിക്കറ്റ് ആരാധകരെ എല്ലാം തന്നെ സംബന്ധിച്ചിടത്തോളം സഞ്ജു വി സാംസൺ വളരെ ഏറെ സ്പെഷ്യൽ ആണ്. മലയാളി ക്രിക്കറ്റ് ഫാൻസ് എല്ലാം തന്നെ എല്ലാകാലത്തും ഈ തിരുവനന്തപുരം സ്വദേശി കൂടിയായ സഞ്ജുവിന് കൊടുക്കുന്ന സപ്പോർട്ട് ഏറെയാണ്.
എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി എട്ട് വർഷം അടക്കം ആയി കഴിഞ്ഞ സഞ്ജു സാംസണിന് ഇന്നും ഇന്ത്യൻ നാഷണൽ ടീം ഭാഗമായി സ്ഥിരമായി മാറുവാൻ കഴിഞ്ഞിട്ടില്ല. സഞ്ജു ബാറ്റിംഗിൽ അടക്കം അപൂർവ്വ ടാലെന്റ് എന്നാണ് മുൻ താരങ്ങൾ അടക്കം വാനോളം പുകഴ്ത്താറുള്ളത്. പക്ഷെ വളരെ ചുരുങ്ങിയ അവസരങ്ങൾ മാത്രമേ സഞ്ജുവിനെ തേടി ഇത് വരെ എത്തിയിട്ടുള്ളൂ. ഐപിൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ കരിയറിലെ മറ്റൊരു തിരിച്ചടി വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറുന്നത്.

സഞ്ജു സാംസൺ ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാർ റാങ്കിങ്ങിൽ നേരിട്ടത് എട്ടിന്റെ പണിയാണ്.ഇക്കഴിഞ്ഞ ശ്രീലങ്കക്ക് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യത്തെ മാച്ച് ഭാഗമായിരുന്ന സഞ്ജു സാംസൺ പരിക്ക് കാരണം പിന്നീട് കളിച്ചിരുന്നില്ല. കൂടാതെ ഓസ്ട്രേലിയക്ക് എതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്കും സഞ്ജുവിനെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിഗണിച്ചില്ല. ഇപ്പോൾ സഞ്ജു റാങ്കിങ്ങിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.
പുതിയ ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാർ റാങ്കിംഗ് പ്രകാരം സഞ്ജു നിലവിൽ 101ആം സ്ഥാനത്താണ്. നേരത്തെ കരിയർ ബെസ്റ്റ് റാങ്കിങ് ആയ 81ൽ നിന്നാണ് സഞ്ജു താഴേക്ക് പതിച്ചത്. ഇനി ഐപിൽ മാത്രമാണ് സഞ്ജുവിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം.Sanju V Samson Icc Rankings update