ഏഴ് സിക്സ് പറത്തി സഞ്ജു ഷോ!! രഞ്ജി ക്രിക്കറ്റിൽ സഞ്ജുവിന്റെ സൂപ്പർ ബാറ്റിംഗ്

റെഡ് ബോൾ ക്രിക്കറ്റിൽ കഴിഞ്ഞ മൂന്ന് വർഷമായി സഞ്ജു സാംസൺ നേരിട്ടത് കടുത്ത വേദനകൾ.പല വിധ കാര്യങ്ങൾ കൊണ്ട് തന്നെ കേരള രഞ്ജി ടീമിന്റെ ഭാഗമായി കളിക്കാൻ കഴിയാതെ പോയ സഞ്ജു സാംസൺ പുത്തൻ സീസണിൽ ബാറ്റ് കൊണ്ട് ആദ്യത്തെ മാച്ചിൽ തന്നെ ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.രഞ്ജി ട്രോഫിയിൽ ജാർഖണ്ടിന് എതിരായ മത്സരത്തിലാണ് സഞ്ജു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അത്ഭുത പ്രകടനം കാഴ്ചവെച്ചത്.

നീണ്ട മൂന്ന് വർഷം ശേഷം ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ തന്റെ ആദ്യത്തെമത്സരം കളിച്ച സഞ്ജു സാംസൺ ഏഴ് സിക്സ് അടക്കം പായിച്ചാണ് മനോഹരമായ ഫിഫ്റ്റി പൂർത്തിയാക്കിയത്.വെറും 108 പന്തുകളിൽ നിന്നും ഏഴ് സിക്സും നാല് ഫോറും അടക്കം കിടു ശൈലിയിൽ ബാറ്റ് വീശിയാണ് സഞ്ജു സാംസൺ 72 റൺസ് നേടിയത്. അഞ്ചാം നമ്പറിൽ എത്തിയ സഞ്ജു സ്ഥിരം ശൈലി ബാറ്റ് വീശി.ഒന്നാം ദിനം ആദ്യം ബാറ്റിംഗ് ചെയ്യുന്ന കേരളം ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 6 വിക്കെറ്റ് നഷ്ടത്തിൽ 276 റൺസ് എന്നുള്ള നിലയിലാണ്.

സഞ്ജുവിനെ കൂടാതെ രോഹൻ പ്രേം (79 റൺസ് ) രോഹൻ കുന്നുമ്മൽ (50 റൺസ് )എന്നിവരും തിളങ്ങി. അക്ഷയ് ചന്ദ്രൻ (39) റൺസ്സുമായി ക്രീസിൽ ഉണ്ട്.നേരത്തെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമായി പല തവണ കളിക്കാൻ പോകുമ്പോഴും കേരള രഞ്ജി ടീമിൽ അടക്കം സ്ഥാനം നഷ്ടമാകുന്ന സഞ്ജു ഇന്നത്തെ ഇന്നിങ്സ് പിന്നാലെ റെഡ് ബോൾ ക്രിക്കറ്റിൽ തന്റെ റോൾ എന്തെന്ന് തെളിയിക്കുയാണ്. കിവീസ് എതിരായ ഏകദിന, ടി :20 പരമ്പരകളിൽ സഞ്ജുവിന് അർഹമായ അവസരം ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകിയില്ല. ഇത് കടുത്ത വിമർശനം ക്രിക്കറ്റ്‌ ലോകത്ത് അടക്കം സൃഷ്ടിച്ചിരുന്നു.

കേരള ടീം: സഞ്ജു വി സാംസൺ (c & wk), സിജോമോൻ ജോസഫ് (vc), രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണ പ്രസാദ്, വത്സൽ ഗോവിന്ദ് ശർമ്മ, രോഹൻ പ്രേം, സച്ചിൻ ബേബി, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, ജലജ് സക്‌സേന, ബേസിൽ തമ്പി, നിധീഷ് എംഡി, ഫാനൂസ് എഫ്, ബേസിൽ എൻ പി, വൈശാഖ് ചന്ദ്രൻ, സച്ചിൻ എസ് (Wk), രാഹുൽ പി (ഫിറ്റ്നസിന് വിധേയമായി)

Rate this post