ഒരൊന്നൊന്നര പോളി സഞ്ജു സാംസൺ!!! 9 ഫോർ മൂന്ന് സിക്സ്

മലയാളി ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ ഇതാണ് കാണാൻ ആഗ്രഹിച്ചത്. ഈ സഞ്ജു വി സാംസണിനെ കാണാൻ ആണ് ഇത്രയും നാൾ നിങ്ങളെ സ്നേഹിച്ച എല്ലാവരും വെയിറ്റ് ചെയ്തത്. സഞ്ജു സാംസൺ എന്താണ് തന്റെ ടാലെന്റ്റ് തന്ന ഇന്നിങ്സ്. സ്പെഷ്യൽ സൊ സ്പെഷ്യൽ ഇതാണ് റിയൽ സഞ്ജു വി സാംസൺ.

സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ഏകദിന മാച്ചിൽ തോൽവി മാത്രം മണത്ത ഇന്ത്യൻ പ്രേമികൾക്ക് അയാൾ സമ്മാനിച്ചത് ജയത്തോളം മധുരം ഉള്ള ഒരു പോരാട്ട തോൽവി. അവസാന ബോൾ വരെ പൊരുതി അയാൾ എല്ലാവിധ ഹേറ്റേഴ്‌സിനുള്ള മാസ്സ് മറുപടി നൽകി. വെറും 63 ബോളിൽ ഒൻപത് ഫോറും മൂന്ന് സിക്സ് അടക്കം 86 റൺസ് ആയി അയാൾ പുറത്താകാതെ നിന്നപ്പോൾ സഞ്ജു സാംസൺ ഒരിക്കൽ കൂടി തെളിയിച്ചു താൻ എന്തുകൊണ്ട് സ്പെഷ്യൽ താരം എന്നത്.

തുടക്കത്തിൽ തന്നെ ടോപ് ഓർഡർ വിക്കറ്റുകൾ നഷ്ടമായി വമ്പൻ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ അവസാന ബോൾ വരെ പൊരുതി സഞ്ജു സാംസൺ കൊണ്ട് എത്തിച്ചത് ഒരു അഭിമാന നിമിഷം. അവസാന ഓവറിൽ 5 സിക്സ് നേടുമെന്ന് നമ്മൾ പ്രതീക്ഷിച്ചു. പക്ഷെ അയാൾക്ക് അവിടെ പിഴച്ചു എങ്കിലും സഞ്ജു നീയൊരു അഭിമാനമാണ് എന്നത് ഓരോ മലയാളികൾക്കും ഇന്നത്തെ മത്സരശേഷം എല്ലാ അഭിമാനത്തോടും പറയാം.

വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് കളിക്കാൻ ഇന്ത്യൻ സംഘം ഓസ്ട്രേലിയൻ മണ്ണിലേക്ക് പറക്കുമ്പോൾ അയാളെ ഒഴിവാക്കിയത് വലിയ ചർച്ചാ വിഷയമായി മാറി. പക്ഷെ എന്തുകൊണ്ട് സഞ്ജു സഞ്ജു എന്ന് ചോദിച്ചവർക്ക് ഈ ഇന്നിങ്സ് തന്നെ ധാരാളം. പലരും പറഞ്ഞു പഴകിയ ഒരു മാസ്സ് ഡയലോഗ് ഉണ്ട് അത് നമുക്ക് ഒരിക്കൽ കൂടി ഓർക്കാം. ” Form is Temporary Class Is Permanent “