റാങ്കിങ്ങിൽ സഞ്ജുവിന്റെ കുതിപ്പ്!!! ആദ്യത്തെ നൂറിൽ അഭിമാന എൻട്രിയായി സഞ്ജു സാംസൺ

സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യൻ ടീം 2-1ന് നെടുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ കൂടിയാണ്. പരമ്പരയിൽ ഉടനീളം ബാറ്റ് കൊണ്ടും വിക്കെറ്റ് പിന്നിലും ഗംഭീര മികവ് കാഴ്ചവെച്ച സഞ്ജു തന്റെ റോൾ മനോഹരമാക്കി. തന്നെ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ നിന്ന് ഒഴിവാക്കിയവർക്ക് മാസ്സ് മറുപടിയായി ഈ ഏകദിന പരമ്പരയിലെ സഞ്ജു പ്രകടനങൾ മാറി

ഒന്നാം ഏകദിനത്തിൽ വെടികെട്ട് ഇന്നിങ്സ് ആയി ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് നയിക്കാൻ പോരാടിയ സഞ്ജു ഈ പരമ്പരയിലെ മൂന്ന് കളികളിലും നോട്ട് ഔട്ട്‌ ആയിരിന്നു. വളരെ ശക്തരായ സൗത്താഫ്രിക്കൻ ബൌളിംഗ് നിരക്ക് എതിരെ സഞ്ജു കാഴ്ചവെച്ചത് അത്ഭുത മികവ്. ഇപ്പോൾ പരമ്പരക്ക് പിന്നാലെ സഞ്ജു സാംസൺ മറ്റൊരു അപൂർവ്വ നേട്ടം കൂടി നേടുകയാണ്. ഇപ്പോൾ ഐസിസി ബാറ്റ്‌സ്മാന്മാർ റാങ്കിങ്ങിൽ കൂടി സഞ്ജു സാംസൺ കുതിപ്പ് നേടുകയാണ്.

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ബാറ്റ്‌സ്മാന്മാർ ഏകദിന റാങ്കിങ്ങിൽ വൻ നേട്ടമാണ് സഞ്ജു കരസ്ഥമാക്കുന്നത്.പരമ്പരക്ക് മുൻപായി റാങ്കിങ്ങിൽ 197ആം സ്ഥാനത്തായിരുന്ന സഞ്ജു സാംസൺ ഇപ്പോൾ ബാറ്റിംഗ് പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ 93ആം സ്ഥാനത്തേക്ക് ആണ് എത്തിയിരിക്കുന്നത്.

442 പോയിന്റുകൾ നേടിയാണ് ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങിൽ സഞ്ജു സാംസൺ വമ്പൻ കുതിപ്പ് നടത്തിയത്. സഞ്ജു സാംസൺ ഈ നേട്ടം ആഘോഷമാക്കി മാറ്റുകയാണ് ആരാധകർ അടക്കം.