1 വർഷം മുൻപിൽ ലോകക്കപ്പ് 😳😮😮😮സഞ്ജുവിന് മുന്നിലെ സാധ്യതകൾ ഇങ്ങനെ

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് തുടക്കം ആയിരിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയം നേരിട്ടാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്. ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. എന്നാൽ, പരമ്പരയിൽ രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കുന്നതിനാൽ, ഇന്ത്യക്ക് ഗംഭീര തിരിച്ചുവരവ് നടത്തി പരമ്പര സ്വന്തമാക്കാൻ അവസരമുണ്ട്.

എന്നാൽ, ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയോടെ, 2023 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആണ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. 2019 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ ടി20 ലോകകപ്പുകളിൽ ശ്രദ്ധ പുലർത്തിയതിനാൽ, കൂടുതലും ടി20 മത്സരങ്ങളാണ് കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ മൂന്നര വർഷക്കാലയിളവിൽ, 14 ഏകദിന പരമ്പരകളിലായി ഇന്ത്യ ആകെ 39 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 39 മത്സരങ്ങളിലായി, 44 താരങ്ങളെയാണ് ഇന്ത്യ ഏകദിന ഫോർമാറ്റിൽ പരീക്ഷിച്ചത്.

ന്യൂസിലാൻഡിനെതിരെ പുരോഗമിക്കുന്ന ഏകദിന പരമ്പര ഉൾപ്പെടെ, 2023 ഏകദിന ലോകകപ്പിന് മുൻപായി ഇന്ത്യ 21 ഏകദിന മത്സരങ്ങൾ ആണ് കളിക്കുക. നിലവിൽ, ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ 31 താരങ്ങളാണ് ഉള്ളത്. 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിൽ ഇടം പിടിക്കാൻ, ഈ 31 കളിക്കാർ തമ്മിൽ ആയിരിക്കും മത്സരം നടക്കുക. ആകെ 21 ഏകദിന മത്സരങ്ങൾ മാത്രമാണ് ഉള്ളത് എന്നതിനാൽ തന്നെ, 31-പേരിൽ ആർക്കൊക്കെ എത്ര മത്സരങ്ങളിൽ അവസരം ലഭിക്കും എന്ന കാര്യത്തിൽ തീർച്ചയില്ല.

അതുകൊണ്ട് തന്നെ ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം മികവ് പുലർത്തുക എന്നതാണ് ഓരോ കളിക്കാരനും ചെയ്യേണ്ടിയിരിക്കുന്നത്. 2019 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ കളിച്ച 44 ഏകദിന മത്സരങ്ങളിൽ, ശിഖർ ധവാൻ മാത്രമാണ് 30-ൽ കൂടുതൽ മത്സരങ്ങൾ ഇന്ത്യയ്ക്കുവേണ്ടി ഏകദിന ഫോർമാറ്റിൽ കളിച്ചിട്ടുള്ളൂ എന്നത്, താര സമ്പന്നമായ ഇന്ത്യൻ സംഘത്തിലെ ഓരോ കളിക്കാരനും എത്ര അവസരങ്ങൾ ആകും ലഭിക്കുക എന്നതിന്റെ സൂചന നൽകുന്നു. പുരോഗമിക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര, മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ഏറെ നിർണായകമാണ്.