സഞ്ജുവിന്റെ ശരാശരി എഴുപതിലേക്ക് 😳😳സ്ട്രൈക്ക് റേറ്റ് 100 പ്ലസ്!!ആഘോഷമാക്കി ആരാധകർ

മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം തന്നെ എക്കാലവും സഞ്ജു വി സാംസൺ പ്രിയപെട്ടവൻ ആണ്. അത് കൊണ്ട് തന്നെ സഞ്ജു സാംസൺ ലോകത്തിന്റെ ഏത് ഭാഗത്ത് കളിക്കാൻ എത്തിയാലും ആരാധകർ പ്രത്യേകിച്ചും മലയാളി ഫാൻസ്‌ സമ്മാനിക്കുന്നത് രാജകീയ സ്വീകരണവും കയ്യടികളും തന്നെ.

ഇപ്പോൾ ഏകദിന ഫോർമാറ്റിൽ തുടരെ അവസരങ്ങൾ നേടി എടുക്കുന്ന സഞ്ജു സാംസൺ സൗത്താഫ്രിക്കക്ക് എതിരെ ഏകദിന പരമ്പരയിൽ ബാറ്റിംഗ് മികവിനാൽ പ്രശംസ നേടുകയാണ്. ഇന്നത്തെ മാച്ചിൽ നിർണായക റൺസ് അഞ്ചാം നമ്പറിൽ എത്തി നേടിയ സഞ്ജു വി സാംസൺ ഒന്നാമത് ഏകദിന മാച്ചിൽ ഇന്ത്യക്ക് വേണ്ടി കാഴ്ചവെച്ച പോരാട്ടം ഒരു ക്രിക്കറ്റ്‌ പ്രേമിയും മറക്കില്ല. കൂടാതെ സഞ്ജു സാംസൺ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ മികച്ചതാക്കുന്നത് എല്ലാവരിലും സന്തോഷം നൽകുന്നുണ്ട്.

36 പന്തിൽ പുറത്താകാതെ 30 റൺസ്സുമായി സഞ്ജു ഇന്നത്തെ മാച്ച് ശേഷം മടങ്ങുമ്പോൾ സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റ്‌ കരിയർ കണക്കുകൾ മനോഹരമായി മാറുകയാണ്.ഇന്നത്തെ ഈ പ്രകടനത്തോടെ സഞ്ജു സാംസൺ ഏകദിന ബാറ്റിങ് ശരാശരി 70 പിന്നിട്ടു. കൂടുതൽ മാച്ചിലും നോട്ട് ഔട്ട്‌ ആയി നിന്നാണ് സഞ്ജു സാംസൺ ശരാശരി എഴുപത് എന്നുള്ള നമ്പറിൽ എത്തിച്ചത്

ഇന്നത്തെ മത്സരം ഇന്നിങ്സ് കൂടി പരിഗണിക്കുമ്പോൾ എട്ട് ഏകദിന മാച്ചകളിൽ നിന്നായി സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റിൽ 73.00 ശരാശരിയിൽ 106.95 സ്ട്രൈക്ക് റേറ്റിൽ 292 റൺസ് നേടി കഴിഞ്ഞു.8 ഏകദിന മാച്ചുകൾ വളരെ ചെറിയ കാലയളവ് എങ്കിലും സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റ്‌ കരിയറിൽ നേടിയത് സ്വപ്ന തുടക്കം. ഇനിയും സഞ്ജുവിനെ അവസാനിക്കാൻ ആർക്കും കഴിയില്ല എന്നത് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. സഞ്ജു സാംസൺ നെക്സ്റ്റ് പ്രതീക്ഷ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് തന്നെ.