സഞ്ജുവിന് തെറ്റ് പറ്റിയോ 😳ക്രിക്കറ്റ്‌ ആരാധകർ രണ്ട് പക്ഷത്ത്!!

സൗത്താഫ്രിക്കക്ക് എതിരായ ലക്ക്നൗ ഏകദിന മാച്ചിൽ ഇന്ത്യൻ ടീം 9 റൺസ് തോൽവി വഴങ്ങി എങ്കിലും കയ്യടികളും പ്രശംസയും എല്ലാം നേടിയത് മറ്റാരും അല്ല മലയാളി താരമായ സഞ്ജു വി സാംസനാണ്. മത്സരത്തിൽ അവസാന ബോൾ വരെ സഞ്ജു സാംസൺ ഇന്ത്യൻ ജയത്തിനായി പൊരുതിയെങ്കിലും 9 റൺസ് അകലെ ഇന്ത്യക്ക് ജയം നഷ്ടമായി.

വെറും 63 പന്തുകളിൽ നിന്നും 9 ഫോറും മൂന്ന് സിക്സ് അടക്കമാണ് സഞ്ജു സാംസൺ 86 റൺസ് പായിച്ചത്. സഞ്ജു ഈ ഒരു സ്പെഷ്യൽ ഇന്നിങ്സിനെ ക്രിക്കറ്റ്‌ ലോകം വാനോളം പുകഴ്ത്തുമ്പോൾ തോൽവിയിലും സഞ്ജുവിന് പങ്കുണ്ട് എന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ പലരും അഭിപ്രായം ആയി പറയുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം തോൽവിക്ക് കാരണം സഞ്ജു എന്നൊരു ശക്തമായ വാദവും ഉയരുന്നുണ്ട്. ഇന്നലെ ഇന്ത്യൻ ഇന്നിങ്സിലെ മുപ്പത്തിയോൻപതാം ഓവറിൽ സഞ്ജു സാംസൺ സ്ട്രൈക്കിൽ എത്തിയില്ല. ഒന്നാം ബോൾ മുതൽ ആ ഓവറിൽ സഞ്ജു സ്ട്രൈക്ക് എൻഡിൽ എത്താൻ നോക്കി എങ്കിലും കഴിഞ്ഞില്ല.

അവസാന ഓവറിലേക്ക് മത്സരം നീങ്ങി എങ്കിലും റബാഡ എറിഞ്ഞ ആ ഒരു ഓവറിൽ ഒരുപക്ഷെ സഞ്ജു എത്തി രണ്ടോ മൂന്നോ ബൗണ്ടറികൾ പായിച്ചു എങ്കിൽ ഒരുപക്ഷെ ജയം ഇന്ത്യക്ക് നേടാൻ കഴിഞ്ഞേനെ എന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ അടക്കം സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്ന വാദം.

ആവേഷ് ഖാൻ ഒരു ബോൾ കണക്ട് ചെയ്ത സമയം സഞ്ജു സാംസൺ ഡബിൾ ഓടിയതും ആരാധകർ ചൂണ്ടി കാണിക്കുന്നുണ്ട്. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ്‌ മാച്ചിൽ സഞ്ജുവിന്റെ എക്സ്പീരിയൻസ് കുറവ് ചതിച്ച് എന്നാണ് പലരും അഭിപ്രായം. പക്ഷെ സഞ്ജുവിന്റെ ഇന്നലത്തെ ഇന്നിങ്സ് ക്ഷോഭ ഇതിൽ ഒന്നും തന്നെ തകരില്ല എന്നതാണ് സത്യം. സഞ്ജുവിന്റെ രണ്ടാമത്തെ മാത്രം ഏകദിന അന്താരാഷ്ട്ര ഫിഫ്റ്റിയാണ് ഇന്നലെ പിറന്നത്.