സഞ്ജുവിനും ത്രിപാഠിക്കും അവസരം ഇല്ലേ 😱😱ഇന്ത്യൻ ടീം അവരും സ്ഥാനം അർഹിച്ചിരുന്നു
ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന ടെസ്റ്റിനുമുള്ള ടീമുകളെ പ്രഖ്യാപിചിരുന്നു.ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് നിലവില്‍ ഐപിഎല്ലില്‍ തിളങ്ങുന്ന മികച്ച താരങ്ങളെയെല്ലാം പരിഗണിച്ചാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തത്.
ഒട്ടുമിക്ക സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്കിയപ്പോള് കെ എല്‍ രാഹുലിനെ നായകനാക്കി. ദിനേഷ് കാര്‍ത്തിക് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പുതുമുഖങ്ങളായി ഉമ്രാന് മാലിക്, അര്‍ഷദീപ് സിങ് എന്നിവരും ഇടം പിടിച്ചു.നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി തകർപ്പൻ ഫോമിലുള്ള രാഹുൽ ത്രിപാഠിക്ക് 18 അംഗ ടി20 ഐ ടീമിൽ അവസരം ലഭിച്ചിട്ടില്ല. വലംകൈയ്യൻ ത്രിപാഠി എസ്ആർഎച്ചിനായി മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്തത്.

ഇതുവരെ 13 മത്സരങ്ങളിൽ നിന്ന് 161.73 സ്ട്രൈക്ക് റേറ്റിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 393 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.ബാറ്ററിനെ ടി20 ടീമിൽ ഉൾപ്പെടുത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല .ഞായറാഴ്ച ടീമിനെ പ്രഖ്യാപിച്ചയുടൻ, ത്രിപാഠിക്ക് ടീമിൽ അവസരം നൽകാത്തതിൽ അതൃപ്തി അറിയിച്ച് ആരാധകർ ഉടൻ തന്നെ ട്വിറ്ററിലെത്തി.ത്രിപാഠിയെ ഒഴിവാക്കിയതിൽ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങും നിരാശനായിരുന്നു, 31 കാരനായ “ഒരു അവസരം അർഹിക്കുന്നു” എന്ന് പറഞ്ഞു.
കഴിഞ്ഞ കുറച്ച് സീസണുകളിൽ, കെകെആറിന് വേണ്ടി കളിക്കുമ്പോൾ സ്ഥിരതയാർന്ന പ്രകടനമാണ് ത്രിപാഠി കാഴ്ചവെച്ചത്. ഈ സീസണിലും അതിനു മാറ്റമുണ്ടായില്ല.ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവിനെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയില്ല.ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാനും സഞ്ജുവിന് സാധിച്ചു. 14 മത്സരത്തില്‍ നിന്ന് 28.77 ശരാശരിയില്‍ 374 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 35 ഫോറും 21 സിക്സുമാണ് സഞ്ജു നേടിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സഞ്ജു ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നുവെന്ന് തന്നെ പറയാം.