ടോസ് ജയിക്കാത്ത ക്യാപ്റ്റൻ സഞ്ജു 😱😱നിർഭാഗ്യ നേട്ടത്തിൽ സഞ്ജുവിന് ഒന്നാം സ്ഥാനം

മലയാളി വിക്കറ്റ് കീപ്പർ – ബാറ്റർ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് പുരോഗമിക്കുന്ന ഐപിഎൽ 2022-ൽ കാഴ്ച്ചവെക്കുന്നത്. കളിച്ച 12 മത്സരങ്ങളിൽ 7-ലും ജയിച്ച രാജസ്ഥാൻ റോയൽസ് 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് കളികൾ കൂടി ജയിച്ചാൽ റോയൽസിന് അനായാസം പ്ലേഓഫിൽ പ്രവേശിക്കാം.

എന്നാൽ, പ്രകടനത്തോടൊപ്പം ഭാഗ്യം കൂടി തുണക്കേണ്ട കായിക രംഗമാണ് ക്രിക്കറ്റ്‌. കാരണം, പലപ്പോഴും മത്സരത്തിന്റെ ഫലം നിർണ്ണയിക്കുന്നത്, ടോസ് നേടിയ ടീം ബാറ്റിംഗ് ആണോ ബൗളിംഗ് ആണോ തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കാം. എന്നാൽ, ഇക്കാര്യത്തിൽ സഞ്ജുവിന് ഭാഗ്യം തൊട്ടുതലോടിയിട്ടില്ല എന്ന് തന്നെ പറയാം.ഐപിഎൽ 15-ാം പതിപ്പിൽ, കളിച്ച 12 കളികളിൽ ഒന്നിൽ മാത്രമാണ് ടോസ് ഭാഗ്യം രാജസ്ഥാൻ റോയൽസ് നായകനെ തുണച്ചത്. ആദ്യ നാല് കളികളിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന റോയൽസിന്, അവരുടെ അഞ്ചാം മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റൻസിനെതിരെയാണ് ആദ്യമായി ടോസ് ഭാഗ്യം ലഭിച്ചത്.

എന്നാൽ, അന്ന് ബൗളിംഗ് തിരഞ്ഞെടുത്തെങ്കിലും തോൽവി ആയിരുന്നു മത്സരഫലം. എന്നിരുന്നാലും, പിന്നീട് നടന്ന 7 കളികളിലും ടോസ് ഭാഗ്യം സഞ്ജുവിനെ തുണച്ചില്ല.12 കളികളിൽ 10 ടോസും നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ടോസ് നേടിയ ക്യാപ്റ്റൻ.

12 കളികളിൽ 8 ടോസ് നേടിയ ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രണ്ടാമതും, 12 കളികളിൽ 7 വീതം ടോസ് നേടിയ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും, റോയൽ ചലഞ്ചേഴ്സ്‌ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസും മൂന്നാമതുമാണ് ഈ പട്ടികയിൽ.