ഇന്ത്യൻ ടീമിൽ അതാണ്‌ ഇപ്പോൾ എന്റെ റോൾ 😳😳സഞ്ജു വെളിപ്പെടുത്തുന്ന രഹസ്യം ഇതാണ്

സഞ്ജുവിന് അവസരം നൽകിയില്ല എന്ന് വിമർശനം ഉന്നയിക്കുമ്പോഴും, സഞ്ജുവിന് അവസരം നൽകൂ എന്ന് ആവശ്യം ഉന്നയിക്കുമ്പോഴും, അത് മലയാളി ആയതുകൊണ്ട് മലയാളി ക്രിക്കറ്റ് ആരാധകർ അദ്ദേഹത്തെ അനാവശ്യമായി ഓവർ റേറ്റഡ് ആയി കാണിക്കുന്നു എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പലരുടെയും പരിഹാസം. എന്നാൽ, ഈ പരിഹാസങ്ങൾക്കെല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലൂടെ മറുപടി നൽകിയിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ.

മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റ് ചെയ്ത സഞ്ജു, ഇന്ത്യയുടെ ഏകദിന ടീമിൽ തന്റെ ഇടം കണ്ടെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ, സഞ്ജു 86* റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും, ടീമിനെ ജയത്തിലേക്ക് നയിക്കാൻ സഞ്ജുവിന് ആയിരുന്നില്ല. എന്നാൽ, രണ്ടാം ഏകദിനത്തിൽ സെൻസിബിൾ ഇന്നിംഗ്സ് കാഴ്ചവച്ച സഞ്ജു 30* റൺസ് നേടി ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

ഒന്നാം ഏകദിനത്തിൽ സഞ്ജുവിന് കൂട്ടായി ഒരു ബാറ്റർ അവസാന ഓവർ വരെ നിന്നിരുന്നെങ്കിൽ മത്സരം ഇന്ത്യക്ക് അനായാസം കൈപ്പിടിയിൽ ഒതുക്കാമായിരുന്നു. ഇക്കാര്യം നല്ല ബോധ്യമുള്ളതിനാൽ, രണ്ടാം ഏകദിനത്തിൽ സെഞ്ച്വറിയിലേക്ക് നീങ്ങിയിരുന്ന ശ്രേയസ് അയ്യരെ പിന്തുണച്ചാണ് സഞ്ജു ബാറ്റ് ചെയ്തിരുന്നത്. രണ്ട് ഏകദിന മത്സരങ്ങളിലും സഞ്ജുവിനെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് ആയില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, സഞ്ജുവിന്റെ കളി ശൈലിയിൽ വന്ന മാറ്റവും പ്രകടമാണ്.

ഇപ്പോൾ, തന്റെ കളി ശൈലിയിൽ വന്ന മാറ്റത്തെ കുറിച്ച് സഞ്ജു തന്നെ സംസാരിക്കുകയാണ്. “കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യത്യസ്തമായ പൊസിഷനുകളിൽ കളിക്കാൻ ഞാൻ പരിശീലിക്കുന്നുണ്ട്. വ്യത്യസ്ത ടീമുകളിൽ വ്യത്യസ്ത റോളുകളിൽ കളിക്കാൻ ഞാൻ പരിശീലിക്കുന്നു. യഥാർത്ഥത്തിൽ ഞാൻ ഒരു ടോപ്പ് ഓർഡർ ബാറ്റർ ആണ്. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി ഞാൻ വ്യത്യസ്ത റോളുകളിൽ കളിക്കുന്നു. ഗെയിം മനസ്സിലാക്കി അപ്പോൾ എന്താണോ ആവശ്യം അങ്ങനെ കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്,” സഞ്ജു പറഞ്ഞു.