
അയ്യയ്യേ മഹാ നാണക്കേട് 😳നാണക്കേടിന്റെ നേട്ടവുമായി മലയാളി പയ്യൻ സഞ്ജു സാംസൺ
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ 98ന് 1 എന്ന ശക്തമായ നിലയിൽ രാജസ്ഥാൻ നിൽക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. എന്നാൽ വളരെ നിരാശാജനകമായ ബാറ്റിംഗാണ് സഞ്ജു കാഴ്ചവെച്ചത്. മത്സരത്തിലെ ആദ്യ മൂന്നു ബോളുകളിൽ യാതൊരു റൺസും നേടാൻ സഞ്ജുവിന് സാധിച്ചില്ല. മാത്രമല്ല നാലാം പന്തിൽ സഞ്ജു പുറത്താവുകയും ചെയ്തു. ലോങ് ഓണിന് മുകളിലൂടെ വമ്പൻ ഷോട്ട് കളിക്കാനുള്ള ശ്രമമായിരുന്നു സഞ്ജു മത്സരത്തിൽ നടത്തിയത്. എന്നാൽ പന്ത് ആവശ്യമായ രീതിയിൽ ടൈം ചെയ്യാൻ സഞ്ജുവിന് സാധിക്കാതെ വന്നു.
സഞ്ജുവിന്റെ ഈ പുറത്താകൽ ആരാധകർക്ക് വളരെ നിരാശയാണ് ഉണ്ടാക്കിയത്. കാരണം ആദ്യ രണ്ടു മത്സരങ്ങളിൽ വളരെ മികച്ച ബാറ്റിംഗ് തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ഹൈദരാബാദിനേതിരായ ആദ്യ മത്സരത്തിൽ സഞ്ജു 32 പന്തുകളിൽ 55 റൺസ് നേടുകയുണ്ടായി. പഞ്ചാബിനെതിരായ മത്സരത്തിൽ 25 പന്തുകളിൽ 42 റൺസാണ് സഞ്ജു നേടിയത്. ഇതിനുശേഷം ഡൽഹിക്കെതിരായ മത്സരത്തിലും സഞ്ജു അടിച്ചു തകർക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂജ്യനായി പുറത്തായതോടെ ചില റെക്കോർഡുകളും സഞ്ജുവിന്റെ പേരിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
രാജസ്ഥാന് വേണ്ടി ഏറ്റവുമധികം മത്സരങ്ങളിൽ ഡക്കായി പുറത്തായ താരമായി സഞ്ജു സാംസൺ മാറി. ഡൽഹിക്കെതിരായ മത്സരത്തിൽ പൂജ്യനായി പുറത്തായതോടെ സഞ്ജു തന്റെ കരിയറിൽ 7 തവണയാണ് രാജസ്ഥാനായി ഡക്കിൽ പുറത്തായിരിക്കുന്നത്. ഈ ലിസ്റ്റിൽ സഞ്ജുവിന് ഒപ്പം രണ്ട് മുൻ രാജസ്ഥാൻ കളിക്കാർ കൂടെയുണ്ട്. ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി, ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ എന്നിവരാണ് സഞ്ജുവിന് ഒപ്പം ഈ ലിസ്റ്റിൽ ഉള്ളവർ. ഇരുവരും രാജസ്ഥാനായി ഏഴ് ഡക്കുകൾ നേടിയിട്ടുണ്ട്.
എന്നിരുന്നാലും നിലവിൽ ഇരുവരും രാജസ്ഥാനായി കളിക്കുന്നില്ല. അതിനാൽ തന്നെ മറ്റൊരു മത്സരത്തിൽ കൂടി പുറത്തായാൽ സഞ്ജുവിന് ഈ റെക്കോർഡിൽ മുൻപിലെത്താൻ സാധിക്കും. എന്നാൽ യാതൊരു കാരണവശാലും അത്തരമൊരു റെക്കോർഡ് സഞ്ജു പേരിൽ ചേർക്കണമെന്ന് ആരാധകർ ആഗ്രഹിക്കുന്നില്ല. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയതോടെ സഞ്ജു രാജസ്ഥാനായി ഏറ്റവുമധികം റൺസ് നേടുന്ന താരമായി മാറിയിരുന്നു. അതിനുശേഷമാണ് സഞ്ജുവിന്റെ പേരിൽ ഈ നാണക്കേടിന്റെ പൂജ്യം റെക്കോർഡ് വന്നത്.