ബാറ്റ് ഉയർത്തൂ സഞ്ജു ഫിഫ്റ്റി ആയി 😳😳😳ടീമാണ് പ്രധാനം ഫിഫ്റ്റി ആഘോഷിക്കാതെ സഞ്ജു സാംസൺ

സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം എകദിന മത്സരത്തിൽ ഇന്ത്യൻ ടീം 9 റൺസ് തോൽവി വഴങ്ങി എങ്കിലും എല്ലാവിധ കയ്യടികളും കരസ്ഥമാക്കിയത് മലയാളി താരമായ സഞ്ജു സാംസൺ തന്നെ. ഒരുവേള കനത്ത തോൽവി മുന്നിൽ കണ്ട ടീം ഇന്ത്യയെ ജയത്തിന്റെ അരികിലേക്ക് വരെ എത്തിച്ചത് സഞ്ജു സാംസൺ വെടികെട്ട് ഇന്നിങ്സ് ആണ്.

അവസാന ബോൾ വരെ പൊരുതി എങ്കിലും സഞ്ജുവിന് ജയം ഇന്ത്യക്ക് സമ്മാനിക്കാൻ കഴിഞ്ഞില്ല.അതേസമയം തന്റെ അന്താരാഷ്ട്ര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിന ഫിഫ്റ്റിയാണ് സഞ്ജു നേടിയത്. കൂടാതെ സഞ്ജു കരിയറിലെ തന്നെ ടോപ് സ്കോർ കൂടിയാണ് ലക്ക്നൗ ഏകദിനത്തിൽ പിറന്നത്.

സഞ്ജു സാംസൺ വെറും 63 ബോളുകളിൽ നിന്നും 9ഫോറും മനോഹരമായ മൂന്ന് സിക്സ് അടക്കമാണ് 86 റൺസ് പായിച്ചത്. അവസാന ഓവറിൽ ചില ഷോട്ടുകൾ സഞ്ജുവിന് പിഴച്ചത് കൊണ്ട് മാത്രമാണ് ഇന്ത്യക്ക് ജയം നഷ്ടമായത്. അതേസമയം മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയിട്ടും അത് ആഘോഷമാക്കാതെ നിന്ന സഞ്ജു സാംസൺ നീക്കമാണ് സോഷ്യൽ മീഡിയയും ക്രിക്കറ്റ്‌ പ്രേമികളും എല്ലാം തന്നെ ഇപ്പോൾ ഏറെ ചർച്ചയാക്കുന്നത്. സഞ്ജു എന്തുകൊണ്ട് തന്റെ ഫിഫ്റ്റി ആഘോഷമാക്കി മാറ്റിയില്ല എന്നാണ് ആരാധകർ ചോദ്യം.

ഫിഫ്റ്റി അടിച്ച ശേഷം ഗ്രൗണ്ടിൽ നിന്നും ഒരു തരം സെലിബ്രേഷൻ കാണിക്കാതെ ബാറ്റിംഗ് തുടർന്ന സഞ്ജു സാംസൺ ഫിഫ്റ്റിക്ക് പിന്നാലെ ബാറ്റ് ഉയർത്തി ആരെയും അഭിവാദ്യങ്ങൾ ചെയ്ത പോലും ഇല്ല. നിർണായക ടൈമിൽ വ്യക്തികത നേട്ടങ്ങൾ അപ്പുറം തന്റെ ടീമിനെ ജയിപ്പിക്കാൻ മാത്രമാണ് സഞ്ജു പ്ലാൻ ഇടുന്നത് എന്നത് ഈ ഒരു ട്രെൻഡിംഗ് സംഭവം പിന്നാലെ വ്യക്തം