സഞ്ജുവിന്റെ ടീമിന് എട്ടിന്റെ പണി 😱😱സൂപ്പർ താരം നാട്ടിലേക്ക് മടങ്ങി :പകരക്കാർ സാധ്യതകൾ ഇങ്ങനെ

രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ അവരുടെ ഏറ്റവും ശക്തമായ സ്‌ക്വാഡുകളിൽ ഒന്നാണ് 2022 സീസണിൽ അണിനിരത്തിയിരിക്കുന്നത്. 2008-ലെ ഉദ്ഘാടന പതിപ്പിന് ശേഷം രണ്ടാം കിരീടം ഉറപ്പിക്കാൻ കഴിയുന്ന പരിചയസമ്പന്നരുടെയും കഴിവുറ്റ യുവതാരങ്ങളുടെയും മികച്ച സംയോജനമാണ് ടീമിലുള്ളത്. സീസണിൽ ഇതുവരെ കളിച്ച 3 മത്സരങ്ങളിൽ രണ്ടിലും ജയിച്ച് അവർ തങ്ങളുടെ കരുത്ത് പ്രകടമാക്കിയതുമാണ്.

എന്നിരുന്നാലും, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ നഥാൻ കൗൾട്ടർ-നൈൽ, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ ലീഗ് മത്സരത്തിൽ നേരിട്ട ഒരു സൈഡ് സ്ട്രെയിൻ കാരണം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായത് റോയൽസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. തുടർന്ന്, നടന്ന രണ്ട് മത്സരങ്ങളിലും താരത്തിന് കളിക്കാനായിരുന്നില്ല. അതിന് പിന്നാലെ, ഓസ്ട്രേലിയൻ താരം അദ്ദേഹത്തിന്റെ നാട്ടിലേക്ക് തിരിക്കുകയാണ് എന്ന് റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ ആരോയിക്കുകയും ചെയ്തു.

കോൾട്ടർ-നൈലിന്റെ പകരക്കാരനായി ഒരു ബൗളിംഗ് ഓൾറൗണ്ടറെ കൊണ്ടുവരുന്ന കാര്യം ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നുണ്ട്. ഒരു ഫിനിഷറുടെ അഭാവം ടീമിൽ പ്രകടമാണെന്നിരിക്കെ 6-7 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ കെൽപ്പുള്ള ഒരു ഓൾറൗണ്ടറെ റോയൽസ് പരിഗണിക്കാൻ സാധ്യതകൾ ഏറെയാണ്‌. അങ്ങനെയെങ്കിൽ റോയൽസിന് പരിഗണിക്കാവുന്ന വിദേശ താരങ്ങൾ ആരൊക്കെ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഓസ്ട്രേലിയൻ ഓൾറൗണ്ടർ ബെൻ കട്ടിംഗ് ആണ് പരിഗണന പട്ടികയിൽ ഒന്നാമൻ. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ ലീഗുകളിൽ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് കട്ടിംഗ്. ശ്രീലങ്കൻ ടീമിന്റെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ഷനകയേയും റോയൽസിന് പരിഗണിക്കാവുന്നതാണ്. നിലവിൽ നമിബിയ അന്താരാഷ്ട്ര താരമായ ഓൾറൗണ്ടർ ഡേവിഡ് വീസ്, ഓസ്ട്രേലിയയുടെ യുവ ഓൾറൗണ്ടർ ഹയ്ഡൻ കെർ, ന്യൂസിലാൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവരെ റോയൽസിന് പരിഗണിക്കാവുന്നതാണ്.