സഞ്ജു എത്തി മക്കളെ 😍ആറ് മാസത്തിന് ശേഷം റീഎൻട്രിയുമായി താരം

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന, ടി :20 പരമ്പരകൾ തൂത്തുവാരിയ പൂർണ്ണ ആത്മവിശ്വാസത്തിൽ രോഹിത് ശർമ്മയും സംഘവും ശ്രീലങ്കക്ക് എതിരെ ടി :20 പരമ്പരക്ക് തുടക്കം കുറിക്കുമ്പോൾ ആരാധകർ എല്ലാം പ്രതീക്ഷിക്കുന്നത് മികച്ച ഒരു പ്രകടനം തന്നെ. സ്റ്റാർ താരങ്ങളായ വിരാട് കോഹ്ലി, റിഷാബ് പന്ത് എന്നിവർ അഭാവത്തിലും പരമ്പരയിൽ ആധിപത്യം ഉറപ്പിക്കാൻ കഴിയുമെന്നാണ് നായകനായ രോഹിത് ശർമ്മയും കോച്ച് ദ്രാവിഡും പ്രതീക്ഷിക്കുന്നത്.

അതേസമയം ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം തന്നെ സന്തോഷം സമ്മാനിച്ച് മലയാളി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു സാംസണും ടീമിലേക്ക്. അവസാനമായി കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യൻ കുപ്പായത്തിൽ കളിച്ച സഞ്ജുവിന് ഇത് കരിയറിലെ മറ്റൊരു സുവർണ്ണ അവസരം കൂടിയാണ്. നേരത്തെ ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമായി മാറാൻ ഇത് വലിയ ഒരു അവസരമാണ്.

അതേസമയം വെസ്റ്റ് ഇൻഡീസ് എതിരെ മൂന്നാം ടി :20യിൽ കളിച്ച ടീമിൽ നിന്നും വ്യത്യസ്തമായി ആറ് മാറ്റങ്ങളുമായി ഇന്ത്യൻ ടീം കളിക്കാൻ എത്തുകയാണെന്ന് ടോസ് വേളയിൽ രോഹിത് ശർമ്മ വ്യക്തമാക്കി കഴിഞ്ഞു.ടോസ് നേടിയ ശ്രീലങ്കൻ ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. SanjuSamson, Jadeja, Hooda, Bumrah, Bhuvi and Chahal എന്നിവർ ടീമിലേക്ക് തിരികെ എത്തിയത് ശ്രദ്ധേയമായി.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :Rohit Sharma(c), Ishan Kishan(w), Shreyas Iyer, Sanju Samson, Deepak Hooda, Ravindra Jadeja, Venkatesh Iyer, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal