സഞ്ജു നീ എന്നെ മറന്നല്ലേ 😱😱രാജസ്ഥാൻ സഹ താരത്തെ സിക്സ് പറത്തി സഞ്ജു സാംസൺ

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര ഉറപ്പിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി തിളങ്ങി മലയാളി താരമായ സഞ്ജു വി സാംസൺ.ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മ : സൂര്യകുമാർ യാദവ് സഖ്യം സമ്മാനിച്ചത് മികച്ച തുടക്കം.4.4 ഓവറിൽ 53 റൺസ്‌ അടിച്ച ശേഷമാണ് ഇന്ത്യക്ക് ആദ്യത്തെ വിക്കെറ്റ് നഷ്ടമായത്

എന്നാൽ രോഹിത് ശർമ്മ (33 റൺസ്‌ )വിക്കെറ്റ് നഷ്ടമായ ശേഷം ഇന്ത്യൻ സ്കോർ വേഗം കുറഞ്ഞു എങ്കിലും സൂര്യകുമാർ യാദവ് (24 റൺസ്‌ ), ദീപക് ഹൂഡ(21 റൺസ്‌ ), റിഷാബ് പന്ത് (44 റൺസ്‌ ) എന്നിവരും തിളങ്ങി. അയർലാൻഡ് എതിരായ അവസാന ടി :20യിൽ ഫിഫ്റ്റി അടിച്ച ശേഷം വീണ്ടും ടി :20 കുപ്പായത്തിൽ അവസരം ലഭിച്ച സഞ്ജു സാംസൺ അൽപ്പം കരുതലോടെ കളിച്ച ശേഷമാണ് തന്റെ യഥാർത്ഥ പ്രകടനം എന്തെന്ന് കാണിച്ചുതന്നത്. സിക്സ് അടക്കം പായിച്ച സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിലെ തന്റെ സഹതാരം കൂടിയായ മക്കോയിക്ക് എതിരെ ഷോർട്ട് ബോളിൽ പായിച്ച സിക്സ് കയ്യടികൾ സ്വന്തമാക്കി.

ഷോർട്ട് ബോളിൽ മനോഹരമായ സഞ്ജു സാംസൺ ഈ സിക്സ് ഇന്ത്യൻ ക്യാമ്പിൽ അടക്കം ആരവമായി മാറി.വെറും 23 ബോളിൽ 1  സിക്സും  2 ഫോറും അടക്കം സഞ്ജു സാംസൺ  30 റൺസ്‌ നേടി.

മത്സരത്തിൽ ആകെ പൂർണ്ണ നിരാശയാണ് മക്കോയ് വെസ്റ്റ് ഇൻഡീസ് ടീമിന് സമ്മാനിച്ചത്. രണ്ട് വിക്കറ്റുകൾ വീഴ്ത്തി എങ്കിലും താരം 66 റൺസ്‌ നാല് ഓവറിൽ വഴങ്ങി.