ഇത് സഞ്ജു റിവ്യൂ സിസ്റ്റം!! ധവാനോട് റിവ്യൂ കൊടുക്കാൻ സഞ്ജു!!ഇന്ത്യക്ക് വിക്കെറ്റ് കിട്ടി 😳കാണാം വീഡിയോ

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന മാച്ചിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലക്ഷ്യമിടുന്നത് മികച്ച ഒരു ജയം മാത്രം. ലക്ക്നൗ നടന്ന ഒന്നാമത് മത്സരത്തിൽ മലയാളി താരമായ സഞ്ജു സാംസൺ പൊരുതിയിട്ടും9 റൺസ് തോൽവി വഴങ്ങിയത് ശിഖർ ധവാനും ടീമിനും ഒരു ഷോക്കായിരുന്നു. അതിനാൽ തന്നെ പരമ്പര നഷ്ടമാകാതെ ഇരിക്കാൻ ഇന്ത്യൻ ടീമിനും ജയം അനിവാര്യം.

അതേസമയം ഇന്നത്തെ മാച്ചിൽ ടോസ് നേടിയ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ മഹാരാജ് ബാറ്റിംഗ് ആദ്യം തിരഞ്ഞെടുത്തു. സ്ഥിരം നായകനായ ബാവുമക്ക് ഇന്നത്തെ മാച്ചിൽ വിശ്രമം അനുവദിച്ചാണ് സൗത്താഫ്രിക്ക ഇറങ്ങിയത് എങ്കിൽ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം എത്തിയത്. ഷാബാസ് അഹമ്മദ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം റാഞ്ചിയിൽ കുറിച്ചപ്പോൾ ഋതുരാജ് ഗെയ്ക്ഗ്വാദ് പകരം വാഷിംഗ്‌ടൻ സുന്ദർ ടീമിലേക്ക് എത്തി.

എന്നാൽ മത്സരത്തിൽ തുടക്കത്തിൽ തന്നെ ഡീകൊക്ക് വിക്കെറ്റ് വീഴ്ത്തി മുഹമ്മദ്‌ സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ശേഷം സ്പിൻ ബൗളർമാർ മനോഹരമായി ബോൾ ചെയ്തു. തന്റെ കന്നി അന്താരാഷ്ട്ര മാച്ചിൽ ഷാബാസ് അഹമ്മദ്‌ തന്റെ ആദ്യത്തെ വിക്കറ്റും വീഴ്ത്തി.സൗത്താഫ്രിക്കൻ താരമായ മലാൻ വിക്കെറ്റ് ഷാബാസ് അഹമ്മദ്‌ വീഴ്ത്തി.പത്താം ഓവറിലെ അഞ്ചാം ബോളിൽ താരം പുറത്തായി എങ്കിലും ഈ വിക്കെറ്റ് പിന്നിൽ മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ ക്രെഡിറ്റ് ഉണ്ട്.

ഓൺ ഫീൽഡ് അമ്പയർ നോട്ട് ഔട്ട്‌ വിധിച്ചു എങ്കിലും സഞ്ജു സാംസൺ കൂടി നിർബന്ധിച്ച പിന്നാലെ നായകനായ ശിഖർ ധവാൻ ഡീ ആർ എസ് റിവ്യൂ കൊടുക്കുകയായി. ഇതോടെ മൂന്നാം അമ്പയർ ഇത് ഔട്ട്‌ വിധിച്ചു. സഞ്ജു സാംസൺ ഈ ഒരു അഭിപ്രായം ഇന്ത്യക്ക് ഒരു വിക്കെറ്റ് നൽകി.

Rate this post