ഇതാര് കേരള ധോണിയോ 😱മിന്നൽ സ്റ്റമ്പിങ് മികവുമായി സഞ്ജു 👌👌

മലയാളി ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ഏറെ സന്തോഷത്തിലാണ്. ഇന്നലെ നടന്ന നിർണായക മത്സരത്തിലും ജയിച്ച് സഞ്ജു സാംസൺ നായകനായ കേരള ടീം വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാമത്തെ ജയം നേടി ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ എല്ലാം സജീവമാക്കുമ്പോൾ ഒരിക്കൽ കൂടി കയ്യടികൾ നേടുകയാണ് നായകനായ സഞ്ജു.

ഇന്നലത്തെ മത്സരത്തിലും ബാറ്റിങ്ങിൽ ഫ്ലോപ്പായി മാറിയ സഞ്ജുവിന് വിക്കറ്റിന് പിന്നിലെ അസാധ്യ മികവാണ് വളരെ അധികം കയ്യടികൾ സമ്മാനിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സഞ്ജുവിന്റെ ഇന്നലത്തെ കളിയിലേ മിന്നൽ സ്റ്റമ്പിങ് നൽകുന്നത് വാനോളം പ്രതീക്ഷകൾ. ഇന്നലത്തെ നിർണായക മത്സരത്തിൽ നേരിട്ട ആദ്യത്തെ ബോളിൽ തന്നെ പുറത്തായി നായകൻ സഞ്ജു നിരാശപ്പെടുത്തി എങ്കിലും മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ച ഒരു സ്റ്റമ്പിങ് പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചു.

ഇന്നലെ മത്സരത്തിൽ മീഡിയം പേസർ നിതീഷ് ഓവറിലാണ് വിക്കറ്റ് കീപ്പർ സഞ്ജു അതിവേഗ ഗ്ലൗസ് വർക്കിനാൽ ഞെട്ടിച്ചത്.താരം ക്രീസിൽ നിന്നും മുൻപോട്ട് ഇറങ്ങി കളിക്കാനായി ശ്രമിച്ച ബാറ്റ്‌സ്മാൻ സന്‍ജീത്ത് ദേശായിയെ പോലും ഞെട്ടിച്ച് ഒരു സ്റ്റമ്പിങ് പൂർത്തിയാക്കിയത്.നേരിട്ട ആദ്യബോളിൽ തന്നെ പുറത്തായി ഗോൾഡൻ ഡക്ക് നാണക്കേട് സ്വന്തമാക്കിയ ക്ഷീണം മാറ്റാൻ കൂടി ഈ സ്റ്റമ്പിങ്ങിൽ കൂടി സഞ്ജുവിന് സാധിച്ചു. നിമിഷ നേരങ്ങൾ കൊണ്ടുള്ള സഞ്ജു ഈ സ്റ്റമ്പിങ് ബാറ്റ്സ്മാനെ വളരെ അധികം അമ്പരപ്പിച്ചു.

ക്രീസിൽ നിന്നും അൽപ്പം മുൻപോട്ട് ഇറങ്ങി കളിക്കാനുള്ള സന്‍ജീത്ത് ദേശായി ശ്രമം തിരിച്ചറിഞ്ഞ ബൗളർ നിതീഷ് ലെഗ് സൈഡിലേക്ക് ബോൾ എറിയുകയായിരുന്നു. പന്ത് അതിവേഗം പിടിച്ച് എടുത്ത സഞ്ജു അതിവേഗ സ്പീഡിൽ സ്റ്റമ്പിഗ് പൂർത്തിയാക്കി. ഇതിഹാസ വിക്കറ്റ് കീപ്പർ ധോണിയെ പോലെയാണ് സഞ്ജുവിന്റെ ഈ കീപ്പിഗ് എന്നാണ് സോഷ്യൽ മീഡിയയുടെ എല്ലാം അഭിപ്രായം. കൂടാതെ ഈ സ്റ്റമ്പിങ് വീഡിയോ ഇതിനകം തന്നെ ഹിറ്റായി മാറി കഴിഞ്ഞു