രണ്ടാം ജോണ്ടി റോഡ്സായി സഞ്ജു സാംസൺ!! റൺ ഔട്ട് അടിപൊളി ക്യാച്ച് | വീഡിയോ

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ ഓരോ മാച്ചിനും പിന്നാലെ മെച്ചപ്പെടുകയാണ് ഇന്ത്യൻ സംഘം.രോഹിത് ശർമ്മയും ടീമും എല്ലാ അർഥത്തിലും തിളങ്ങിയ ഇന്നലത്തെ മത്സരത്തിൽ 59 റൺസിനാണ് വെസ്റ്റ് ഇൻഡീസ് ടീമിനെ ഇന്ത്യൻ ടീം തകർത്തത്. ഇതോടെ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യൻ ടീം 3-1ന് മുൻപിൽ എത്തി. ഇന്നാണ് പരമ്പരയിലെ അവസാന മത്സരം. കളിയിൽ രണ്ട് വിക്കെറ്റ് വീഴ്ത്തിയ പേസർ ആവേഷ് ഖാനാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

അതേസമയം ഇന്നലെ കളിയിൽ ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഏറ്റവും അധികം ശ്രദ്ധനേടിയത് മലയാളി താരമായ സഞ്ജു വി സാംസൺ തന്നെ. ഈ ടി :20 പരമ്പരയിൽ തന്നെ ആദ്യമായി പ്ലെയിങ് ഇലവനിലേക്ക് എത്തിയ സഞ്ജു സാംസൺ ബാറ്റ് കൊണ്ട് തിളങ്ങിയാപ്പോൾ ഫീൽഡിലും താരം മികവ് കയ്യടികൾ നേടി.ഇന്നലെ നിർണായക സമയം ക്രീസിൽ എത്തിയ സഞ്ജു സാംസൺ വെറും 23 ബോളിൽ നിന്നും 30 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഫീൽഡിൽ മലയാളി താരം കാഴ്ചവെച്ചത് അത്ഭുത മികവ്.

വിക്കെറ്റ് കീപ്പർ റോളിൽ റിഷാബ് പന്ത് വിക്കറ്റ് പിന്നിൽ നിന്നപ്പോൾ സഞ്ജു സാംസൺ ഫീൽഡിൽ സൂപ്പർ മികവ് കാഴ്ചവെച്ചു. ഒരു റൺ ഔട്ടും അനേകം സേവുകളും കൂടാതെ ഒരു നിർണ്ണായക ക്യാച്ചും നേടിയ സഞ്ജു സാംസൺ തന്നെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ഇന്ത്യൻ ടീമിൽ പരിഗണിക്കണമെന്ന് വാദം ശക്തമാക്കി.

വെടികെട്ട് ബാറ്റിങ് മികവുമായി ഇന്ത്യക്ക് മുകളിൽ സമ്മർദ്ദം സൃഷ്ടിച്ച വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരനെ സഞ്ജു വളരെ മികച്ച ഫീൽഡിങ് പ്രകടനത്താലാണ് റൺ ഔട്ട് ആക്കിയത്. സഞ്ജു ഈ ഫീൽഡിങ് മികവ് ക്യാപ്റ്റൻ രോഹിത് അടക്കം കയ്യടികൾ നൽകി അഭിനന്ദിച്ചു.