വളർത്തിയ ആളെ സഞ്ജു മറന്നു 😱ശ്രീശാന്തിനെ ടീമിലേക്ക് എടുത്തില്ല സഞ്ജുവിന് രൂക്ഷ വിമർശനം

2022 ഐപിഎൽ താരലേലം അവസാനിച്ചപ്പോൾ, മലയാളി ക്രിക്കറ്റ്‌ ആരാധകരെ നിരാശരാക്കിയ വാർത്തയായിരുന്നു മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിനെ ലേലത്തിൽ ആരും തന്നെ വേടിക്കാൻ മുന്നോട്ട് വന്നില്ല എന്നത്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീശാന്തിനെ വാങ്ങാൻ ഫ്രാഞ്ചൈസികൾ ആരും തന്നെ താത്പര്യം പ്രകടിപ്പിക്കാത്തത് കൊണ്ട് തന്നെ താരത്തെ അവസാന ഘട്ട ഓക്ഷനിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

39-കാരനായ ശ്രീയുടെ പ്രായവും എത്രത്തോളം ഫോമും ഫിറ്റ്നസും താരത്തിന് കണ്ടെത്താൻ കഴിയും എന്ന ആശങ്കയുമാണ് വെറ്ററൻ താരത്തിൽ ഫ്രാഞ്ചൈസികൾ താത്പര്യം കാണിക്കാതിരിക്കാൻ കാരണം എന്ന് വ്യക്തമാണ്. എന്നാൽ, ലേലത്തിനൊടുവിൽ തന്നെ വേടിക്കാൻ ആരും തയ്യാറായില്ല എന്ന് മനസ്സിലാക്കിയ ശ്രീശാന്ത്, തന്റെ വിഷമം പ്രകടിപ്പിച്ച് കൊണ്ട് ഒരു വീഡിയോയും കുറിപ്പും പങ്കിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, ശ്രീയെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കാത്തതിൽ സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീശാന്തിന്റെ സഹോദരനും, സഞ്ജുവിന്റെ മുൻ പരിശീലകനും രംഗത്ത് വന്നിരിക്കുകയാണ്. മലയാളി നായകന്റെ തീരുമാനം, മലയാളികളെ മുഴുവൻ വിലകുറച്ച് കാണിക്കുന്നതായി തോന്നി എന്നാണ് ശ്രീശാന്തിന്റെ സഹോദരൻ പ്രതികരിച്ചത്.

“മല്ലു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം മലയാളികൾ ആരും തന്നെ മികച്ചവരല്ല. നിങ്ങൾ എവിടെ നിന്നാണ് വന്നതെന്നും, നിങ്ങളെ ആരാണ് മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് സഹായിച്ചതെന്നും ഓർക്കണം,” എന്നാണ് ശ്രീശാന്തിന്റെ സഹോദരൻ ദീപു പ്രതികരിച്ചത്. “ഇന്ന് ദൈവം നിങ്ങളെ നല്ലൊരു നിലയിൽ എത്തിച്ചു, വലിയ പദവികളിൽ എത്തിയാൽ മറ്റുള്ളവരെ സഹായിക്കണം. ഇന്ന് നിങ്ങൾ സൂപ്പർസ്റ്റാറും, അതിസമ്പന്നനും ആയിരിക്കാം. നാളെ നിങ്ങൾ ആരാവും എന്ന് ആർക്കും പറയാനാവില്ല,” എന്നാണ് സഞ്ജുവിന്റെ മുൻ പരിശീലകൻ ബിജു ജോർജിന്റെ പ്രതികരണം.