ലോകത്തെ ബെസ്റ്റ് അവനാണ് :അവൻ ചരിത്രം സൃഷ്ടിക്കും വാനോളം പുകഴ്ത്തി ഇതിഹാസ താരം | Volleylive | IPL 2022

ഇന്ത്യൻ ജേഴ്സിയിൽ സ്ഥിരസാന്നിധ്യമല്ലെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഞ്ജു സാംസൺ മികച്ച പ്രകടനങ്ങളിലൂടെ ടി20 ക്രിക്കറ്റിൽ ഒരു ‘മികച്ച ബാറ്റർ’ എന്ന പേര് നേടിയെടുത്തിട്ടുണ്ട്. വലംകൈയ്യൻ ബാറ്റർ ഇതുവരെ തന്റെ കഴിവിനനുസരിച്ച് ഉയർന്ന തലത്തിലുള്ള പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിലും, ഐ‌പി‌എൽ അന്താരാഷ്ട്ര ക്രിക്കറ്റിന് പരിചയപ്പെടുത്തിയ താരമാണ് ഈ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ.

പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിന്റെ നിലവിലെ ക്യാപ്റ്റനായ സഞ്ജു, ഐപിഎല്ലിന്റെ മുൻ സീസണുകളിൽ ഒരുപിടി ഗംഭീര ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. ഐ‌പി‌എൽ 2022-ൽ, രാജസ്ഥാനെ രണ്ടാം കിരീടത്തിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്തം സഞ്ജുവിന്റെ മേലുണ്ട്. ടൂർണമെന്റ് ആരംഭിക്കാനിരിക്കെ 27-കാരന്റെ കഴിവിനെ പ്രശംസിച്ച് രാജസ്ഥാൻ മുഖ്യ പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമായ കുമാർ സംഗക്കാര സംസാരിച്ചു.

സഞ്ജു സാംസൺ ഏറ്റവും മികച്ച ടി20 കളിക്കാരിൽ ഒരാളാണ് എന്നാണ് ശ്രീലങ്കൻ ഇതിഹാസം പറയുന്നത്. സഞ്ജുവിന്റെ ബാറ്റിംഗിനെ സംഗക്കാര കൂടുതൽ പ്രശംസിക്കുകയും സഞ്ജുവിനെ ഒരു മാച്ച് വിന്നർ എന്ന് വിളിക്കുകയും ചെയ്തു. “അവൻ (സഞ്ജു) രാജസ്ഥാന്റെ ക്യാപ്റ്റനായാലും ഭാവിയായാലും, ഇനി ഇതൊന്നുമല്ലെങ്കിലും, അവൻ മികച്ച ടി20 കളിക്കാരിലൊരാളാണ്,” റെഡ് ബുൾ ക്രിക്കറ്റിനെക്കുറിച്ചുള്ള ക്ലബ്ഹൗസ് സംഭാഷണത്തിനിടെ സംഗക്കാര പറഞ്ഞു.

“അവൻ ഒരു ഗംഭീര കളിക്കാരനാണ്, വിനാശകാരിയാണ്, മാച്ച് വിന്നർ ആണ്, ഒരു ബാറ്ററിൽ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കഴിവുകളും അവനിൽ ഉണ്ട്. കഴിഞ്ഞ സീസണിൽ ഞാൻ ചുമതലയേൽക്കുന്നതിന് മുമ്പ് സഞ്ജു ക്യാപ്റ്റനായിരുന്നു. ഞാൻ അവനെ നന്നായി അറിയുകയും അവനെ അഭിനന്ദിക്കുകയും ചെയ്തു. രാജസ്ഥാനോട്‌ അയാൾക്ക് അത്തരമൊരു അഭിനിവേശമുണ്ട്. അവൻ ഇവിടെയാണ്‌ ആരംഭിച്ചത്, അവൻ അത് വിലമതിക്കുന്നു,” സംഗക്കാര കൂട്ടിച്ചേർത്തു. സഞ്ജുവിന്റെ ക്യാപ്റ്റൻസി കഴിവുകളെയും സംഗക്കാര പ്രശംസിച്ചു,