ടീമിനായി ഇമ്പാക്ട് റൺസ്‌ നേടുക അതാണ്‌ ലക്ഷ്യം 😱😱സെലക്ട്ർസിനുള്ള സഞ്ജു മാസ്സ് മറുപടി!! Sanju Samson Words On Old Interview

സീനിയർ താരങ്ങളുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് തീർച്ചയായും ദേശീയ ടീമിലിടം കണ്ടെത്താനാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മലയാളി താരത്തെ സെലക്ടർമാർ ടീമിലേക്ക് പരിഗണിക്കാതെവന്നതോടെ ടീം പ്രഖ്യാപനത്തിനുശേഷം ആരാധകരും മുൻ ഇന്ത്യൻ താരങ്ങളും ഒരുപോലെ തങ്ങളുടെ അമ്പരപ്പ് പ്രകടിപ്പിച്ചു.

ഐപിഎൽ 15-ാം പതിപ്പിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ തഴഞ്ഞതിൽ ആരാധകർ തങ്ങളുടെ രോക്ഷം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ, മുൻ ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ ഉൾപ്പടെയുള്ള താരങ്ങളും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പരസ്യമായി പ്രതികരിച്ചു. ഇപ്പോൾ, ഇക്കാര്യത്തിൽ സഞ്ജുവിന്റെ പഴയ പ്രതികരണം  പുറത്തുവന്നിരിക്കുകയാണ്.മുൻപ് ഒരു ഇന്റർവ്യൂവിൽ സഞ്ജു പറഞ്ഞ കാര്യങ്ങൾ വൈറലായി മാറുകയാണ്

ഒരു ടെലിവിഷൻ ചാറ്റ് ഷോയിലാണ് സഞ്ജു തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ടീമിലിടം ലഭിച്ചാൽ നന്നായി കളിക്കുമെന്നും, എന്നാൽ, അവസരം ലഭിച്ചില്ലെങ്കിൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെന്നും സഞ്ജു വ്യക്തമാക്കി. കൂടാതെ, ദേശീയ ടീമിനായി കൂടുതൽ റൺസ് നേടുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും, ഓരോ കളിയിലും ടീമിനുവേണ്ടി ഇമ്പാക്ട് ഉണ്ടാക്കുന്ന പ്രകടനം പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും സഞ്ജു തുറന്ന് പറഞ്ഞു.

“ടീമിൽ അവസരം ലഭിക്കുമ്പോൾ നന്നായി കളിക്കും, എന്നാൽ, അവസരം ലഭിച്ചില്ലെങ്കിൽ പിന്നെ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ദേശീയ ടീമിനായി കൂടുതൽ റൺസ് നേടണം എന്നെനിക്ക് ആഗ്രഹമില്ല. ഓരോ മത്സരത്തിലും, ടീമിന് ഇമ്പാക്ട് നൽകുന്ന പ്രകടനം  കാഴ്ചവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” സഞ്ജു പറഞ്ഞു. ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായി താൻ ഇപ്പോഴും നല്ല ബന്ധത്തിലാണെന്നും, ദ്രാവിഡിന് കീഴിൽ കളിച്ച നാല് വർഷങ്ങൾ, തന്റെ ക്രിക്കറ്റ്‌ കരിയറിന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചു എന്നും സഞ്ജു കൂട്ടിച്ചേർത്തു.