
ഷാർജ മണ്ണിൽ സിക്സ് ആറാട്ട്….സിക്സ് മഴ പെയ്യിച്ചു സഞ്ജു സാംസൺ!!! കാണാം വീഡിയോ
നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ക്രിക്കറ്ററിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായി ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് സാധിച്ചില്ല.
മാത്രമല്ല ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നിർണ്ണായകമായ പരമ്പരയിലും സഞ്ജു സാംസൺ സ്ക്വാഡിൽ അണിനിരക്കുന്നില്ല. സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെതിരെ വിലയ രീതിയിലുള്ള വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇതിനിടെ സഞ്ജുവിന്റെ ഒരു പരിശീലന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ഏഷ്യാകപ്പിന് ശേഷം സഞ്ജു സാംസൺ ഷാർജയിലേക്കാണ് പോയത്.
ഷാർജയിൽ നെറ്റ് പ്രാക്ടീസ് ചെയ്യുന്ന സഞ്ജു സാംസണിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.തുടർച്ചയായി ഓരോ ബോളുകളും സിക്സർ അടിച്ചു തകർക്കുന്ന സഞ്ജുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ലോകകപ്പിലേക്ക് വിളി വന്നിട്ടില്ലെങ്കിലും സഞ്ജു തന്റെ പരിശീലന സെഷൻ തുടരുകയാണ്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിന് ശേഷം താൻ ശക്തമായി തിരിച്ചുവരും എന്ന രീതിയിൽ സഞ്ജു പ്രതികരിച്ചിരുന്നു. ശേഷമാണ് ഈ വീഡിയോ കൂടുതൽ ശ്രദ്ധേയകർഷിച്ചത്.മറുവശത്ത്, സഞ്ജു സാംസനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ വലിയ രീതിയിലാണ് വിമർശനങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്