സഞ്ജുവിന് ഈ ബാറ്റിംഗ് റെക്കോർഡ് നേടാനാകുമോ 😱😱പ്രതീക്ഷയിൽ ആരാധകർ

പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ്‌ 13 വർഷങ്ങൾക്കുശേഷം വീണ്ടും ഒരു ഐപിഎൽ ഫൈനൽ മത്സരം കളിക്കാൻ ഒരുങ്ങുകയാണ്. മെയ്‌ 29ന് നടക്കുന്ന ഐപിഎൽ പതിനഞ്ചാം പതിപ്പിന്റെ ഫൈനൽ മത്സരത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് രാജസ്ഥാൻ റോയൽസ്‌ നേരിടാൻ തയ്യാറെടുക്കുന്നത്.

2008-ൽ രാജസ്ഥാൻ റോയൽസ് കിരീടം നേടുമ്പോൾ അടുത്തിടെ അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ ആയിരുന്നു അവരുടെ നായകനെങ്കിൽ ഇന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസ് നായകൻ. സഞ്ജു ഐപിഎൽ ഫൈനൽ മത്സരത്തിനെത്തുമ്പോൾ റോയൽസ്‌ കിരീടം നേടുന്നതിനൊപ്പം സഞ്ജു ഒരു റെക്കോർഡ് മറികടക്കുന്ന കാഴ്ച്ച കാണാനുമാണ് മലയാളി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.

നിലവിൽ 16 കളികളിൽനിന്ന് 29.90 ശരാശരിയിൽ 147.51 സ്ട്രൈക്ക് റേറ്റോടെ 444 റൺസ് നേടിയ സഞ്ജു സാംസൺ, ഫൈനൽ മത്സരത്തിൽ 41 റൺസ് കൂടി നേടിയാൽ, തന്റെ കരിയറിലെ ഒരു ഐപിഎൽ സീസണിൽ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടമായിരിക്കും സഞ്ജു സാംസൺ ഈ സീസണിൽ രേഖപ്പെടുത്തുക. കഴിഞ്ഞ സീസണിൽ 14 കളികളിൽനിന്ന് 136.72 സ്ട്രൈക്ക് റേറ്റോടെ 40.33 ശരാശരിയിൽ സഞ്ജു 484 റൺസ് നേടിയിരുന്നു.

നേരത്തെ ഐപിഎൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 47 റൺസ് നേടിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനായി മാറിയിരുന്നു. വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം റോയൽസിനെ കിരീടത്തിലേക്ക് നയിക്കുവാൻ കൂടി കഴിഞ്ഞാൽ അത് സഞ്ജു സാംസൺ എന്ന ക്രിക്കറ്ററുടെ കരിയർ തന്നെ മാറ്റിമറിച്ചേക്കാം

Rate this post