എനിക്ക് അതിൽ സന്തോഷം… ടോസ് സമയം സഞ്ജു പറഞ്ഞത് കേട്ടോ | Sanju Samson

ഐപിൽ പതിനാറാം സീസണിലെ വിജയ കുതിപ്പ് തുടരുവാൻ ലക്ക്നൗ സൂപ്പർ ജൈന്റസ് എതിരെ പോരാടാൻ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഇന്ന് ഇറങ്ങും. ആവേശ പോരാട്ടം ജയിച്ചു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തിൽ തുടരാൻ തന്നെയാണ് സഞ്ജുവും ടീമും ആഗ്രഹിക്കുന്നത്.

അതേസമയം ലക്ക്നൗ എതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബൌളിംഗ് തിരഞ്ഞെടുത്തു. ഹോം ഗ്രൗണ്ട് കൂടിയായ ജൈപൂർ ഗ്രൗണ്ടിലേക്ക് നാല് വർഷങ്ങൾ ശേഷം എത്തുന്ന രാജസ്ഥാൻ റോയൽസ് ടീം ഒരു മാറ്റവുമായി ആണ് ഇന്നത്തെ മാച്ചിൽ കളിക്കാൻ എത്തുന്നത്. ആൾറൗണ്ടർ ഹോൾഡർ ടീമിലേക്ക് എത്തുമ്പോൾ സാംമ്പക്ക് ടീമിലെ സ്ഥാനം നഷ്ടമായി.

അതേസമയം ടോസ് സമയം ക്യാപ്റ്റൻ സഞ്ജു സാംസൺ പങ്കുവെച്ച വാക്കുകളാണ് വൈറൽ ആയി മാറുന്നത്.” ഞങ്ങൾ ആദ്യം ബൗൾ ചെയ്യാൻ പോകുന്നു. ഇതൊരു നല്ല വിക്കറ്റ് ആണെന്ന് തോന്നുന്നു. 4 വർഷത്തിന് ശേഷം ജയ്പൂരിൽ തിരിച്ചെത്തി കളിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സമ്മർദത്തിൻകീഴിൽ നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചാണ് എല്ലാം. നിർഭയ മനോഭാവമാണ് നമ്മുടേത്. ഞങ്ങൾക്ക് ഒരു മാറ്റമുണ്ട് “സഞ്ജു തുറന്ന് പറഞ്ഞു

Rate this post